KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടത്തിനിടയിൽ ഡ്രൈവർ മയങ്ങി ; നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി ; തൊട്ടടുത്ത് ട്രാൻസ്ഫോർമർ, വൻദുരന്തം ഒഴിവായി.

എരുമേലി : ശബരിമല തീർത്ഥാടകരുമായി വന്ന കാർ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റ്‌ തകർത്ത് അപകടം. തിങ്കളാഴ്ച ഉച്ചയോടെ എരുമേലി കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി അമ്പലവളവിൽ ആണ് അപകടം. ആലുവാ സ്വദേശികളായ കാർ യാത്രക്കാർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് സ്ഥലത്ത് എത്തിയ പോലിസ് അറിയിച്ചു.

ഡ്രൈവിംഗ് ചെയ്യുന്നതിനിടെ ഡ്രൈവർക്ക് മയങ്ങിയതാണ് വാഹനം നിയന്ത്രണം തെറ്റി അപകടത്തിൽ പെട്ടതെന്ന് പോലിസ് പറഞ്ഞു. എതിരെ വാഹനങ്ങൾ ഇല്ലായിരുന്നത് കൊണ്ട് വലിയ അപകടമായി മാറിയില്ല. ട്രാൻസ്ഫോർമറിനോട് ചേർന്നുള്ള വൈദ്യുതി പോസ്റ്റിലാണ് കാർ ഇടിച്ചത്. ട്രാൻസ്ഫോർമറിൽ ഇടിച്ചിരുന്നെങ്കിൽ അപകടം വൻ ദുരന്തത്തിൽ കലാശിച്ചേനെ .

കഴിഞ്ഞ ദിവസം ശബരിമല പാതയിൽ തുലാപ്പള്ളി വട്ടപ്പാറ ഭാഗത്ത്‌ മിനി ബസ് മറിഞ്ഞത് ഡ്രൈവിങ്ങിൽ ഡ്രൈവർ ഉറങ്ങിയത് മൂലമായിരുന്നു. ഇതര സംസ്ഥാന വാഹനങ്ങൾ ദിവസങ്ങൾ നീണ്ട യാത്രയിലാണ് ശബരിമല ദർശനത്തിന് എത്തുന്നത്. ഒരേ ഡ്രൈവർ ആണ് മിക്ക ചെറു വാഹനങ്ങളിലും. ഇവർക്ക് മതിയായ ഉറക്കം, വിശ്രമം ഇല്ലാതെ യാത്ര തുടരുന്നത് അപകടത്തിൽ എത്തുകയാണെന്ന് പോലിസ് പറയുന്നു. ഇത് സംബന്ധിച്ച് വിവിധ ഭാഷകളിൽ മുന്നറിയിപ്പും ബോധവൽക്കരണവും വേണം. മാസ പൂജയ്ക്ക് ശബരിമല നട തുറന്നതോടെ ദർശനത്തിനായി ദിവസവും നിരവധി ഇതര സംസ്ഥാന തീർത്ഥാടകർ ആണ് എത്തുന്നത്.

error: Content is protected !!