KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പോലീസ് സ്‌മൃതിദിനം : പോലീസുകാർക്ക് ആദരവൊരുക്കി മേരീക്വീൻസ് ആശുപത്രി.

കാഞ്ഞിരപ്പളളി: പോലീസ് സ്‌മൃതി ദിനത്തിൽ രക്തദാനം നടത്തിയ കേരളം പോലീസ് കാഞ്ഞിരപ്പള്ളി ഡിവിഷന് കീഴിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സേനാ അംഗങ്ങൾക്ക് ആദരവ് നൽകി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. പോലീസുകാർക്കായി പ്രത്യേക ഹെൽത്ത് പാക്കേജുകൾ ഉൾപ്പെടുന്ന “മേരീക്വീൻസ് ഷീൽഡ്” പദ്ധതിയുടെ ലോഗോ പ്രകാശനം കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. റിജോ പി. ജോസഫിന് നൽകി മേരീക്വീൻസ് മിഷൻ ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ നിർവ്വഹിച്ചു.

ചടങ്ങിൽ തീർത്ഥാടനപാതയിൽ കരുതലോടെ എന്ന ലക്ഷ്യത്തോടെ മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പിലാക്കുന്ന “മേരീക്വീൻസ് പാത്ത്കെയർ” പദ്ധതിയുടെ ലോഗോ പ്രകാശനം, 25ൽ അധികം തവണ രക്തദാനം നടത്തിയവരെ ആദരിക്കൽ എന്നിവ കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. റിജോ പി. ജോസഫ് നിർവ്വഹിച്ചു. ചടങ്ങുകൾക്ക് ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. സിറിൾ തളിയൻ സി.എം.ഐ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു.

error: Content is protected !!