കാഞ്ഞിരപ്പള്ളി സബ്ജില്ലാ ശാസ്ത്രമേളയ്ക്ക് .എരുമേലിയിൽ തുടക്കമായി.

എരുമേലി : കാഞ്ഞിരപ്പള്ളി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേളയ്ക്ക് എരുമേലി സെന്റ് തോമസ് എച്ച്.എസ്.എസിൽ വർണാഭമായ തുടക്കം. ഒക്ടോബർ 22, 23 തീയതികളിലായി നടക്കുന്ന മേളയുടെ ഔദ്യോഗിക ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി നിർവഹിച്ചു. ചടങ്ങിൽ എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ അബ്രഹാം അധ്യക്ഷത വഹിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം പ്രതിഭകളാണ് അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
നാളെ സമാപിക്കുന്ന മേളയുടെ സമാപന സമ്മേളനം പൂഞ്ഞാർ എം.എൽ.എ. ശ്രീ. സെബാസ്റ്റ്യൻ എം.ജെ. ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ നാസർ പനച്ചി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും
