KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബാംഗ്ലൂരിൽ നിന്ന് വന്ന ബസ്സിൽ നിന്നും പൊൻകുന്നത്ത് വച്ച് 30 കിലോ കഞ്ചാവ് പിടികൂടി, നാല് യുവാക്കൾ പിടിയിൽ . കാഞ്ഞിരപ്പള്ളിയിൽ ഇവർക്കായി കാത്തു നിന്നിരുന്ന ഓട്ടോറിക്ഷയും ഡ്രൈവറും പിടിയിൽ.

പൊൻകുന്നം : ബാംഗ്ലൂരിൽ നിന്ന് വന്ന സ്ലീപ്പർ ബസ്സിൽ ഉണ്ടായിരുന്ന നാല് യുവാക്കളിൽ നിന്നും നാല് സ്യൂട്ട് കേസ് നിറയെ കഞ്ചാവ് പിടികൂടി. അത് മുപ്പത് കിലോയോളം ഉണ്ടായിരുന്നു . പൊൻകുന്നത്ത് രാവിലെ 8 മണിയോടെ പോലീസ് + എക്‌സസ് സ്ക്വാഡ് ആണ് പിടികൂടിയത്. അന്തർസംസ്ഥാന യാത്രാ വാഹനങ്ങളിൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ സ്ലീപ്പർ ബസ് പൊൻകുന്നത്ത് തടഞ്ഞ് യുവാക്കളെ പിടികൂടുകയായിരുന്നു. പരിശോധനയിയ്ക്കടയിൽ ഒരു യുവാവ് ബസ്സിൽ നിന്നും ഇറങ്ങിയോടിയെങ്കിലും , പോലീസ് പിറകേയോടി പിടികൂടുകയായിരുന്നു. ഇവർ കാഞ്ഞിരപ്പള്ളിയിലെത്തുമ്പോൾ കൊണ്ടുപോകാനായി തയ്യാറാക്കിയിട്ടിരുന്ന ഓട്ടോറിക്ഷയും ഡ്രൈവറേയും പിടികൂടി.

error: Content is protected !!