കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിൽ അഞ്ചു നിലകളിലായി പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി : കേരളത്തിലെ ആതുരാലയങ്ങളെ ജനസൗഹൃദ സംഗമകേന്ദ്രങ്ങളാക്കി മാറ്റുകയാണു് എൽ ഡി എഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജനറൽ ആശുപത്രി വളപ്പിൽ അഞ്ചു നിലകളിലായി പുതുതായി നിർമ്മിച്ച ഒ പി – അത്യാഹിത ആശുപത്രി സമുച്ചയം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും വാഴുർ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയോടനുബന്ധിച്ച് ഡയാലിസിസ് യൂണിറ്റ് ആരംഭിക്കും : രോഗവുമായി എത്തുന്നവർക്ക് മികച്ച ചികിൽസ നൽകാൻ എൽ ഡി എഫ്‌ സർക്കാർ പ്രതിഞ്ജാബദ്ധമാണ്. മന്ത്രി പറഞ്ഞു.

ആർദ്രം പദ്ധതി, സംസ്ഥാന സർക്കാർ ബജറ്റ് വിഹിതം എന്നിവ ഉപയോഗിച്ച് അഞ്ച് നിലകളിലായി 15 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിട്ടം നിർമിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ഒ.പി., അത്യാഹിതവിഭാഗം എന്നിവയുടെ പ്രവർത്തനമാണ് ആരംഭിക്കുക. അഞ്ച് നിലകളിലായി നിർമിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ആദ്യത്തെ നിലയിൽ അത്യാഹിത വിഭാഗം, ഫാർമസി, രണ്ടാം നിലയിൽ ഒ.പി. വിഭാഗം മൂന്നിൽ വാർഡുകൾ, നാലിൽ ശസ്ത്രക്രിയാവിഭാഗം അഞ്ചാം നിലയിൽ ഓഫീസുകൾ എന്നിങ്ങനെയാണ് പ്രവർത്തിക്കുക.

ഇതിൽ ഒ.പി.യുടെയും അത്യാഹിതവിഭാഗം ബ്ലോക്കുകളാണ് തുറന്ന് നൽകിയത്.

ആധുനിക നിലവാരത്തിൽ ഓപ്പറേഷൻ തിയേറ്ററിന്റെ നിർമാണം പൂർത്തിയായതിന് ശേഷമേ വാർഡുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കൂ

.

ചടങ്ങിൽ ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് അധ്യക്ഷനായി.വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി ,ഡി എം ഒ ഡോ: എൻ പ്രിയാ, വി ജി ലാൽ, ടി എൻ ഗിരീഷ് കുമാർ, അഡ്വ: സി ആർ ശ്രീകുമാർ ,ഷാജി പാമ്പുരി, പി എം ജോൺ ,ലത ഷാജൻ, രഞ്ജിനി ബേബി, ബി രവീന്ദ്രൻ നായർ, ഗീത എസ് പിള്ള, ലത ഉണ്ണികൃഷ്ണൻ, മിനി സേതുനാഥ്, വർഗീസ് ജോസഫ്, ശ്രീകല ഹരി, കെ എസ് ശ്രീജിത്, ഒ. റ്റി സൗമ്യമോൾ, ആൻറണി മാർട്ടിൻ ,അഡ്വ.എം എ ഷാജി, ഷാജി നല്ലേ പറമ്പിൽ, കെ എച്ച് റസാഖ്, എച്ച് അബ്ദുൽ അസീസ്, ടി എച്ച് റസാഖ്, എസ് വി പിൾ,ഷമീർ ഷാ, മുണ്ടക്കയം സോമൻ, ജയിംസ് പതിയിൽ, പി എൻ സുജിത്, ആശുപത്രി സൂപ്രണ്ട് ഡോ.. എം ശാന്തി എന്നിവർ സംസാരിച്ചു.

error: Content is protected !!