ഷെൽട്ടറുകൾ എല്ലാ പഞ്ചായത്തുകളിലും വേണം
കാഞ്ഞിരപ്പള്ളി: നായ്ക്കളെ കൊല്ലാൻ പാടില്ലായെന്ന നിയമത്തിന്റെ മറവിൽ കുട്ടികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളെ തെരുവുനായ്ക്കൾക്ക് കടിച്ചു കീറുവാൻ വിട്ടുകൊടുത്തിട്ട് ഭരണ സംവിധാനങ്ങൾ നിഷ്ക്രിയരായി നിൽക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് കാഞ്ഞിരപ്പള്ളി യങ് മെൻസ് അസോസിയേഷൻ ജനറൽബോഡി യോഗം കുറ്റപ്പെടുത്തി.
പൊതുജന സുരക്ഷ കണക്കിലെടുത്ത് എല്ലാ പഞ്ചായത്തുകളിലും ഷെൽട്ടറുകൾ സ്ഥാപിച്ച് തെരുവ് നായ്ക്കളെ അടിയന്തിരമായി അവിടേയ്ക്ക് മാറ്റുന്നതിനൊപ്പം
ജനങ്ങളെ മറന്നുള്ള കിരാത മൃഗസംരക്ഷണ നിയമങ്ങൾ പുനപരിശോധിക്കുവാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുവാനും ജനപ്രതിനിധികൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും യോഗം പാസ്സാക്കിയ പ്രമേയം ആവശ്യപ്പെട്ടു .പ്രസിഡന്റ് ജെയിംസ് പള്ളിവാതുക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. അഭിലാഷ് ചന്ദ്രൻ, സെബാൻ കടപ്ലാക്കൽ, മാത്തച്ചൻ വെള്ളാത്തോട്ടം, വി. എം. താജുദ്ദീൻ, ബിമൽ ആൻ്റണി, കെ. ഐ. ഷെമീർ ഖാൻ, ബിജു മുണ്ടുവേലിക്കുന്നേൽ, കൊച്ചുമോൻ ഒട്ടയ്ക്കൻ, സിബി വെങ്ങാലൂർ, മാർട്ടിൻ മാത്യു എന്നിവർ പ്രസംഗിച്ചു
