KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗതാഗത മന്ത്രിക്ക് നിവേദനം നല്കി 

മുണ്ടക്കയം:ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ  തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റ  വള്ളിയാങ്കാവ്  ക്ഷേത്രത്തിലേക്ക് കേരളത്തിന് പുറമെ അന്യസംസ്ഥാനങ്ങളിൽ നിന്നും ധാരാളം ഭക്തജനങ്ങളാണ് ദേവി ദർശനത്തിനായി എത്തുന്നത് .എന്നാൽ മുണ്ടക്കയത്തുനിന്നും ഇവിടേക്കുള്ള യാത്ര, വാഹനങ്ങളുടെ കുറവ് മൂലം ഭക്തജനങ്ങൾക്ക് വളരെയെറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് ,

കേരളത്തിലെ മറ്റു പ്രധാനപ്പെട്ട ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ഇവിടേയ്ക്ക് കൂടുതൽ 

കെ.എസ്.ആർ.ടി.സി യുടെ ബസ് സർവീസുകൾ ആരംഭിക്കണമെ ന്നാവശ്യപ്പെട്ടുകൊണ്ട് 

ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ നേരിൽകണ്ട് 

 ഇടുക്കി ജില്ലാ പഞ്ചായത്ത് വാഗമൺ ഡിവിഷൻ അംഗവും   ,

കെ റ്റി ബിനു ,പെരുവന്താനം ഗ്രാമപഞ്ചായത്ത് അംഗം എൻ.സി സുരേഷ് , എന്നിവർ ചേർന്ന് 

നിവേദനം നൽകി, നാടിന്റെ ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും കെ റ്റി ബിനു അറിയിച്ചു.

error: Content is protected !!