KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഴക്കാലം വരുന്നു ; അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് പാറത്തോട് പഞ്ചായത്ത്.

പാറത്തോട് : മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായി പഞ്ചായത്ത് പ്രദേശത്തെ വ്യക്തികളുടെ പുരയിടങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും അടിയന്തിരമായി മുറിച്ചുനീക്കണമെന്നും, കാട് പിടിച്ചുകിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അല്ലാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണ് എന്ന് പഞ്ചായത്ത്
സെക്രട്ടറി അറിയിച്ചു .

error: Content is protected !!