KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശമ്പളമില്ല; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാത്ത് ലാബിലെ ജീവനക്കാർ ജോലിയിൽ നിന്നും വിട്ടുനിന്നേക്കും ..

കാഞ്ഞിരപ്പള്ളി: ആയിരത്തിൽ അധികം ആൻജിയോപ്ലാസ്റ്റികളും 2500 ൽ അധികം ആൻജിയോഗ്രാം പരിശോധനകളും നടത്തി കാഞ്ഞിരപ്പള്ളിക്കാർക്ക് ഏറെ ആശ്വാസം ഏകിയിരുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാത്ത് ലാബിന്റെ പ്രവർത്തങ്ങൾ താളം തെറ്റുന്നു .
ശമ്പളം സമയത്തു ലഭിക്കാത്തതിനെത്തുടർന്ന് ജനറൽ ആശുപത്രി കാത്ത് ലാബിലെ ജീവനക്കാർ സമരത്തിലേക്ക്. ശമ്പളം വൈകുന്നതിനെതിരേ ജീവനക്കാർ അധികൃതർക്ക് പരാതി നൽകി. ശമ്പളം നിശ്ചിത ദിവസം ലഭ്യമാക്കണമെന്നും ശമ്പള വർധനവ് വരുത്തണമെന്നും ആവശ്യപ്പെട്ടാണ് കാത്ത് ലാബിലെ പതിമൂന്ന് ജീവനക്കാർ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകിയി രിക്കുന്നത്.

എല്ലാ മാസങ്ങളിലും ശമ്പളം ലഭിക്കുന്നത് പത്താംതീയതിക്ക് ശേഷമാണ്. എന്നാൽ, ഇത്തവണ ഇതുവരെയായിട്ടും ശമ്പളം ലഭ്യമായിട്ടില്ല. ശമ്പളം വർധിപ്പി ക്കാൻ നടപടി വേണമെന്നും എല്ലാ മാസവും അഞ്ചിനു മുമ്പ് ശമ്പളം നൽകണമെന്നും യാത്രാച്ചെലവിനുള്ള പണം പോലുമില്ലാത്തതിനാൽ ശമ്പളം ലഭിക്കു ന്നതുവരെ ജോലിയിൽനിന്നു വിട്ടു നിൽക്കേണ്ട സ്ഥിതിയാണെന്നും ജീവനക്കാർ പറയുന്നു.

ജനറൽ ആശുപത്രിയുടെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച കാത്ത് ലാബിലെ ജീവനക്കാരാണ് ഇപ്പോൾ ശമ്പളമില്ലാത്തതിന്റെ പേരിൽ ദുരിതമനുഭവിക്കുന്നത്. ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് സജ്ജീകരിച്ചതോടെ സാധാരണക്കാരായ നിരവധി ആളുകളായിരുന്നു ആശുപ ത്രിയെ ആശ്രയിച്ചിരുന്നത്. ഇതു വരെ കാത്ത് ലാബിൽ ആയിരം ആൻജിയോപ്ലാസ്റ്റികളും 2500 ആൻജിയോഗ്രാം പരിശോധന കളും നടത്തി. നിരവധി രോഗികൾക്ക് ആശ്വാസകരമാകുന്ന കാത്ത് ലാബിലെ ജീവനക്കാർ പണിമുടക്കിയാൽ പ്രവർത്തനത്തെ സാരമായി ബാധിക്കും.

ജീവനക്കാർക്ക് എത്രയും വേഗം ശമ്പളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അറിയിച്ചു.

error: Content is protected !!