കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സ്കൂളുകളിലെ പ്രവേശനോത്സവ വിശേഷങ്ങൾ..
കാഞ്ഞിരപ്പള്ളി : സംസ്ഥാനത്ത് പുതിയ അധ്യായന വർഷത്തേക്കുള്ള ക്ലാസുകളുടെ ആരംഭ ദിനത്തിൽ കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധ സ്‌കൂളുകളിൽ പ്രവേശനോത്സവം ആഘോഷമായി നടന്നു. രണ്ടുമാസത്തെ വേനലവധിക്കുശേഷം കുട്ടികൾ അക്ഷരമുറ്റത്തേക്ക് കളിചിരികളുമായി എത്തി. ആദ്യമായി സ്‌കൂളിലെത്തുമ്പോൾ കരയുന്ന കുട്ടികളുടെ പതിവ് കാഴ്ച്‌ച ഇക്കുറി കാണാനില്ലായിരുന്നു. കൂട്ടുകാർക്കൊപ്പം കളിച്ചും പഠിച്ചും നടക്കാനാണ് അവർക്ക് ഇഷ്ടം. കാഞ്ഞിരപ്പള്ളിയിലെ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവ ദൃശ്യങ്ങൾ ഇവിടെ കാണുക. മധുരപലഹാരങ്ങളും പൂക്കളും നൽകിയാണ് കുട്ടികളെ അധ്യാപകർ സ്വികരിച്ചത്
കോരുത്തോട് സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും, തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും നടന്ന പ്രവേശനോത്സവങ്ങളിൽ പങ്കെടുത്ത് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ മണ്ഡലതല പ്രവേശനോത്സവ ഉദ്ഘാടന കർമ്മങ്ങൾ നിർവഹിച്ചു.



കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂളിലെ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്തംഗം അഡ്വ.പി.എ.ഷെമീർ കുട്ടികൾക്ക് സമ്മാനം നൽകി ഉദ്ഘാടനം ചെയ്യുന്നു.



എ.കെ.ജെ.എം. സ്കൂളിൽ പ്രവേശനോത്സവം
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വളരെ ആഘോഷപൂർവ്വം നടന്നു. സ്കൂൾ മാനേജർ ഫാ.സ്റ്റീഫൻ സി. തടം എസ്.ജെ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പാൾ ഫാ വിൽസൺ പുതുശ്ശേരി എസ്.ജെ. സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി മഞ്ചു മാത്യു സന്ദേശം നൽകി. ഫാ. സ്റ്റീഫൻ സി. തടം എസ്.ജെ., ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ., മഞ്ചു മാത്യു എന്നിവർ ചേർന്ന് പുതുതായി ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ച കുട്ടികൾക്ക് എൽ.പി. ടീച്ചേഴ്സ് തയ്യാറാക്കിയ ബട്ടർ ഫ്ലൈ നൽകി സ്വാഗതം ചെയ്തു. പ്രിൻസിപ്പാൾ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ. നവാഗതർക്ക് സന്ദേശം നൽകി. എൽ.പി. കോർഡിനേറ്റർ ശ്രീമതി മായാ മാത്യു നന്ദി പ്രകാശനം നടത്തി.


ചിറക്കടവ് വെള്ളാളസമാജം സ്‌കൂളിലെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ് ഉദ്ഘാടനം ചെയ്യുന്നു



ചിറക്കടവ് എംജിഎം യുപി സ്‌കൂളിലെ പ്രവേശനോത്സവം പഞ്ചായത്തംഗം എം.ജി.വിനോദ് ഉദ്ഘാടനം ചെയ്യുന്നു


കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്‌കുളിലെ പ്രവേശനോത്സവം വാർഡ് മെംബർ ആന്റണി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ആർ. രാജേഷ് അധ്യക്ഷത വ ഹിച്ചു. ഹെഡ്മിസ്ട്രസ് ആച്ചിയമ്മ ജോസഫ്, കെ.ടി. സുരേഷ്, പോൾ ജേക്കബ് എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി പരീക്ഷ യിൽ വിജയികളായവർക്കുള്ള മെമെന്റോ വിതരണം ചെയ്തു.
