KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുക്കൂട്ടുതറ ക്ഷേത്രത്തിലെ മോഷണം : സിസി ടിവിയിൽ പതിഞ്ഞ മോഷ്‍ടാവിനെ പോലീസ് തിരയുന്നു.

മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ എരുമേലി പോലീസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടാവ് കുത്തിത്തുറക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശ്രീകോവിലിന്റെ മുന്നിലുണ്ടായിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന ശേഷം സമീപത്തെ തോട്ടത്തില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു.

ക്ഷേത്രത്തിൽ ഒരു വർഷമായി സിസി കാമറ കൾ പ്രവർത്തിക്കുന്നുണ്ട്. കാമറകളിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ക്ഷേത്ര ഭാരവാഹികൾ പോലീസിന് കൈമാറിയിരുന്നു . മോഷണ ശ്രമം ഉണ്ടായ ദിവസം പകൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തുറന്ന് സംഭാവന തുക കൾ ഭാരവാഹികൾ ക്ഷേത്രം വക അക്കൗണ്ടിലേക്ക് എടുത്തതിനാൽ മോഷ്ടാവിന് കാര്യമ യ പണാപഹരണം നടത്താൻ കഴിഞ്ഞില്ലന്ന് കരുതപ്പെടുന്നു

error: Content is protected !!