മുണ്ടക്കയത്ത് വൻ തീപിടുത്തം ; ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിന് തീപിടിച്ചു
മുണ്ടക്കയം : മുണ്ടക്കയം കോസ് വേ ജംഗ്ഷനിലെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിൽ ഹരിത കർമ്മ സേന ശേഖരിച്ചു വച്ചിരുന്ന പ്ലാസ്റ്റിക് ശേഖരത്തിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം ആറേമുക്കാലോടു കൂടിയായിരുന്നു സംഭവം.
മുണ്ടക്കയം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ശേഖരിച്ചു വെച്ചിരുന്ന പ്ലാസ്റ്റിക്ക് ശേഖരത്തിനാണ് തിപിടിച്ചത്. തീപിടുത്തതിനിടയിൽ സ്ഫോടന ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നുമെത്തിയ ഫയർഫോഴ്സും, പൊലീസും നാട്ടുകാരും ചേർന്നു തീയണച്ചു.
തീ പടരാതിരിക്കുവാൻ തൊട്ടടുത്തുള്ള വ്യാപാരികളെല്ലാം മുൻകരുതൽ സ്വീകരിച്ചതുകൊണ്ട് തീ വ്യാപിച്ചില്ല. കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി ഇതുവഴിയുള്ള വൈദ്യുതി ലൈനുകളെല്ലാം ഓഫ് ചെയ്തു. തീ അണച്ച് സുരക്ഷിതം ആകുന്നതുവരെ , പോലീസ് ഇതുവഴിയുള്ള വാഹന ഗതാഗതം തിരിച്ചുവിട്ടു .
