KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളിയിൽ അപകട ദിവസം : കാഞ്ഞിരപ്പള്ളി മേഖലയിൽ വെള്ളിയാഴ്ച നടന്ന നാല് വാഹനാപകടങ്ങളിൽ ഏഴുപേർക്ക് പരിക്ക്.

കാഞ്ഞിരപ്പളളി: മേഖലയിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച ഉണ്ടായ വാഹനാപകടങ്ങളിൽ 7 പേർക്ക് പരിക്കേറ്റു. രാവിലെ പൊടിമറ്റത്തിനു സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു പുഞ്ചവയൽ സ്വദേശികളായ 02 പേർക്കും മുണ്ടക്കയം സ്വദേശിനിക്കും പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എരുമേലി കൊരട്ടിക്ക് സമീപം ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറവാമൂഴി സ്വാദേശിക്ക് (28) പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുണ്ടക്കയത്തെ മുപ്പത്തിയൊന്നാം മൈലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വേലനിലം സ്വദേശിയായ അൻപത്തിരണ്ടുകാരനും കരിനിലം സ്വദേശിയായ ഇരുപത്തിമൂന്നുകാരനും പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പളളി കുന്നുംഭാഗത്ത് ജെ.സി.ബി ബക്കറ്റ് വൃത്തിയാക്കുന്നിതിന് ഇടയിൽ കൈ വിരലുകൾക്ക് പരിക്കേറ്റ അതിഥി തൊഴിലാളിയായ ഇരുപത്തിയെട്ടുകാരനെ കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച ആനക്കല്ലിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചെങ്കിലും, കാർ ഓടിച്ചിരുന്ന കാളകെട്ടി സ്വദേശി നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു .. അന്ന് തന്നെ ഉച്ചയ്ക്ക് 12-ന് കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ കാളകെട്ടിയിൽ കാൽനടയാത്രക്കാരിയെ ഇടിച്ചിട്ട് നിയന്ത്രണംവിട്ട ജീപ്പ് വൈദ്യുതിത്തൂണിലിടിച്ചുനിന്നു. പരിക്കേറ്റ കാൽനടയാത്രക്കാരിയെ സമീപത്തുണ്ടായിരുന്ന പോലീസ് ജീപ്പിൽ ആശു പത്രിയിലെത്തിച്ചു. കാൽനടയാത്രക്കാരിയായ ഇടക്കുന്നം തടത്തിൽ സതി സന്തോഷിന്(49) ആണ് പരിക്കേറ്റത്.

റോഡിനുമറുവശം കടക്കുന്നതിനിടെ കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന ജീപ്പ് സതിയെ ഇടിച്ചിടുകയായിരുന്നു. നിയന്ത്രണംവിട്ട ജീപ്പ് പാതയോരത്തെ വൈദ്യുതത്തൂണിൽ ഇടിച്ചാണ് നിന്നത്. പിണ്ണാക്കനാട് ജോലിചെയ്യുന്ന സതി കാളകെട്ടിയിൽ തയ്യൽക്കടയിൽപോയി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.

റോഡിൽ തെറിച്ചുവീണ സതിയെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്നാണ് റോഡിൽനിന്ന് എടുത്തുമാറ്റിയത്. ഈ സമയം സമീപത്തുണ്ടായിരുന്ന പോലീസ് ഉടൻ ജീപ്പിൽ കയറ്റി സതിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

error: Content is protected !!