വ്യാപാരസമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി
പൊൻകുന്നം: മുഹിയിദീൻ ജുമാമസ്ജിദ് നിർമിക്കുന്ന വ്യാപാരസമുച്ചയത്തിന്റെ ശിലാസ്ഥാപനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു . സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അനൂപ്ഖാൻ കല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം അബ്ദുൽ ഹാദി മുഖ്യപ്രഭാഷണം നടത്തി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, വാർഡംഗം ഷാക്കി സജീവ്, പി.എസ്.അബ്ദുൾ മജീദ് തുടങ്ങിയവർ സംസാരിച്ചു.
