മുണ്ടക്കയത്തിന് അഭിമാനം ; ചെൽസി എസ്. തെരേസിന് അഖിലേന്ത്യാ NEET പരീക്ഷയിൽ കേരളത്തിൽ നിന്നും അഞ്ചാം റാങ്ക്.
മുണ്ടക്കയം : പാലൂർക്കാവ് നിരപ്പേൽ സണ്ണി മാത്യു, ബീന ദമ്പതികളുടെ മൂത്തമകൾ ചെൽസി എസ്. തെരേസ് അഖിലേന്ത്യാ NEET പരീക്ഷയിൽ കേരളത്തിൽ നിന്നും അഞ്ചാം റാങ്ക് നേടി നാടിന് അഭിമാനമായി. NEET അഖിലേന്ത്യാ റാങ്ക് 290 ആണ് ലഭിച്ചിരിക്കുന്നത് . പെരുവന്താനം സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ കഴിഞ്ഞ വർഷം പ്ലസ് 2 പഠനം പൂർത്തിയാക്കിയ ശേഷം, പാലാ ബ്രില്ലിയന്റ് സ്റ്റഡി സെന്ററിൽ എൻട്രൻസ് കോച്ചിങ് നടത്തിയ ശേഷമാണ് ചെൽസി പരീക്ഷ എഴുതിയത്. ചെൽസിയുടെ പിതാവ് സണ്ണി മാത്യു കൃഷിക്കാരനും , മാതാവ് ബീന , പെരുവന്താനം സെന്റ് ജോസഫ്‌സ് സ്‌കൂളിൽ അധ്യാപികയുമാണ് .
