കൊക്കയാർ പുതിയ വില്ലേജ് ഓഫീസ് നിർമ്മാണത്തിൽ അഴിമതി: കോൺഗ്രസ് കളക്ടർക്ക് പരാതി നൽകി
മുണ്ടക്കയം: കൊക്കയാർ പുതിയ വില്ലേജ് ഓഫീസ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നതായി കോൺഗ്രസ് മണ്ഡലം കമ്മറ്റി’ ഇടുക്കി ജില്ലാ കളക്ടർക്ക് പരാതി നൽകി.മൂന്ന് വർഷക്കാലം മുമ്പ് പണി ആരംഭിക്കുകയും എന്നാൽ നിർമ്മാണം പാതിവഴിയിൽ നിലച്ചിരിക്കുകയുകയുമാണ്.
നിയോജക മണ്ഡലത്തിൽ ഇതേ പദ്ധതിക്ക് കൊക്കയാർ കൂടാതെ മഞ്ചുമല, ഉപ്പുതറ, പീരുമേട് തുടങ്ങിയ വില്ലേജുകൾക്കും 44 ലക്ഷം രൂപ അനുവദിക്കുകയും ഇതിനേക്കാൾ വിസ്തൃതി കൂട്ടിയും, കോമ്പൗണ്ട് വാൾ, ഓഫീസർ ക്യാബിൻ, ഷെൽഫുകൾ, ഇന്റീരിയർ വർക്കുകൾ ഉൾപ്പെടെ നിർമ്മാണം പൂർത്തീകരിച്ച് മഞ്ചുമല വില്ലേജ് പ്രവർത്തനം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ഉപ്പുതറയും, പീരുമേടും നിർമ്മാണം അവസാന ഘട്ടത്തിലാണ്. മറ്റു വില്ലേജുകൾ ഇതേ തുകക്ക് നിർമ്മാണം ഇതിനേക്കാൾ ഭംഗിയായി കൂടുതൽ വിസ്താരത്തിൽ പൂർത്തിയായപ്പോൾ ഈ വില്ലേജാഫീസിന് പത്ത് ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ട് മാസങ്ങൾ കാത്തിരുന്നെങ്കിലും സർക്കാർ ഫണ്ട് നിരസിക്കുകയും എം. എൽ.എ. ഉൾപെടെയുള്ള മറ്റ് ഏജൻസികളെ സമീപിക്കാനാണ് റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുള്ളത്.
അഴിമതി അന്വേഷിക്കണമെന്നും നിർമ്മാണം ഉടൻ പൂർത്തീകരിക്കുവാൻ അടിയന്തിരമായി ഇടപെടൽ ആവശ്യപ്പെട്ടും ഇടുക്കി ജില്ലാ കളക്ടർക്ക് പരാതി നൽകി. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുവാൻ യോഗം തീരുമാനിച്ചു . സണ്ണി തുരുത്തിപള്ളിയുടെ അധ്യക്ഷതയിൽ സണ്ണി തട്ടുങ്കൽ ,നൗഷാദ് വെബ്ലി , ഓലിക്കൽ സുരേഷ്, സ്വർണ്ണലത അപ്പുകുട്ടൻ, അയൂബ്ഖാൻ കട്ടപ്ലാക്കൽ, ബെന്നി സെബാസ്റ്റ്യൻ, ആൽവിൻ ഫിലിപ്പ്, കെ.എച്ച് തൗഫീക്, പി.വി. വിശ്വനാഥൻ, ഫ്രാൻസിസ് തോമസ്, സ്റ്റാൻലി സണ്ണി, ആഷിക് പരീത് തുടങ്ങിയവർ പ്രസംഗിച്ചു
