മണിമല പള്ളിയിൽ പിതൃദിനാചരണം
മണിമല : മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ പിതൃവേദിയുടെ നേതൃത്വത്തിൽ പിതൃദിനാചരണം നടത്തി. ഇടവക വികാരി ഫാദർ എബ്രഹാം തയ്യിൽ പിതൃ ദിനാശംസകൾ നേർന്നു. ദേവാലയ മുറ്റത്ത് ഇടവകയിലെ പിതാക്കന്മാരോടൊപ്പം ഇടവക വികാരി ഫാ. എബ്രഹാം തയ്യിൽ, പിതൃവേദി പ്രസിഡന്റ് ജോസഫ് ആന്റണി ആലപ്പാട്ട് എന്നിവർ ചേർന്ന് പിതൃവേദിയുടെ പതാക ഉയർത്തി. പിതാക്കന്മാരുടെ യോഗത്തിൽ ഇടവക വികാരി ഫാ. എബ്രഹാം തയ്യിൽ അധ്യക്ഷത വഹിച്ചു. ഫാ.വർഗീസ് ചിറയിൽ, ബ്രദർ ജോയൽ തത്തംപറമ്പിൽ , പാരിഷ് കൗൺസിൽ അംഗങ്ങൾ, എ കെ സി സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ പിതാക്കന്മാർക്കും മാതൃവേദി അംഗങ്ങൾ മധുരം വിതരണം ചെയ്തു.
