KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓടികൊണ്ടിരുന്ന സ്കൂട്ടറിലേക്ക് മരം ഒടിഞ്ഞു വൈദ്യുതി കമ്പിയിൽ തട്ടിവീണ് വീണ് തോട്ടം തൊഴിലാളി മരിച്ചു

എരുമേലി.ഓടികൊണ്ടിരുന്ന സ്കൂട്ടറിലേക്ക് റബ്ബർ മരം ഒടിഞ്ഞു വീണ് തോട്ടം തൊഴിലാളി മരിച്ചു. ചെറുവള്ളി എസ്റ്റേറ്റ് അഞ്ചാം ഡിവിഷനിൽ താമസിക്കുന്ന മുനി സാമി (56)ആണ് മരിച്ചത്. വൈദ്യുതി ലൈനുകൾ തകർത്താണ് മരം സ്കൂട്ടറിന് മുകളിലേക്ക് വീണത്. തത്സമയം മരത്തിലൂടെ വൈദ്യുതി പ്രവഹിച്ചിരുന്നോ എന്ന് സംശയമുണ്ടെന്നും അപകട സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ച നിലയിലായിരുന്നു എന്നും നാട്ടുകാർ പറഞ്ഞു
അതിനാൽ ഒടിഞ്ഞ മരം തട്ടിയുള്ള ആഘാതത്തിലാണോ , മരത്തിൽ കൂടി ഉണ്ടായ വൈദ്യുതി പ്രവാഹത്തിന്റെ ആഘാതത്തിലാണോ മുനി സ്വാമി മരണപെട്ടതെന്ന് സംശയമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചതോടെ മുനിസ്വാമിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.. പോസ്റ്റ്മോർട്ടത്തിന് ശേഷം മരണ കാരണം വ്യക്തമാകുമെന്ന് എരുമേലി പോലിസ് അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്നും എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് തൊഴിലാളികളായി താമസമാക്കിയ കുടുംബം ആണ് മുനിയ സ്വാമിയുടേത്. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് എസ്റ്റേറ്റിലെ പൊതു ശ്മശാനത്തിൽ സംസ്‌ക്കരിക്കും. വേലുതായി ആണ് ഭാര്യ, മക്കൾ വിഷ്ണു, വിജയ്.

error: Content is protected !!