മൂന്നുപേരെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ആസാം സ്വദേശിയെ ആദരിച്ചു
.കാഞ്ഞിരപ്പള്ളി : പെരുമഴയിൽ റോഡിൽ നിന്നും തെന്നി, കുളത്തിൽ വീണ കാറിലെ മൂന്ന് യാത്രക്കാരെ അതി സാഹസികമായി രക്ഷിച്ച ആസാം സ്വദേശി ദീപക്കിനെ മന്ത്രി റോഷി അഗസ്റ്റിനും , സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്ഉം ചേർന്ന് ആദരിച്ചു . കാഞ്ഞിരപ്പള്ളിയിൽ വച്ച് നടന്ന കെ. നാരായണക്കുറുപ്പ് അനുസ്മരണ സമ്മേളനത്തിൽ വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ചാണ് ആദരിച്ചത് .
കഴിഞ്ഞ ദിവസം പള്ളിക്കത്തോട്ടിൽ കയ്യൂരി, ചല്ലൂരി കുളത്തിലേക്ക് മറിഞ്ഞു , മരണത്തെ മുഖാമുഖം കണ്ട് കാറിനുള്ളിൽ പെട്ടുപോയ മൂന്നുപേരെ, അതി സാഹസികമായി കുളത്തിലേക്ക് ചാടി നീന്തിച്ചെന്ന് രക്ഷപ്പെടുത്തിയത് , അന്യ സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി ദീപക്കാണ്. അദ്ദേഹത്തിന് മന്ത്രിയും , ചീഫ് വിപ്പും ചേർന്ന് ആദരവ് നൽകി . വീഡിയോ കാണുക
