KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് പഞ്ചായത്തിന് അനുവവദിച്ച മഴവെള്ള സംഭരണികളുടെ ഉദ്‌ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

പൊൻകുന്നം:- ജലനിധി ചിറക്കടവ് പഞ്ചായത്തിൽ അനുവദിച്ച മഴവെള്ള സംഭരണികൾ വിജയകരമായി പൂർത്തീകരിച്ച ചിറക്കടവ് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. ബിപിഎൽ വിഭാഗങ്ങൾക്കായി 12 മഴവെള്ള സംഭരണികൾ കൂടി മന്ത്രി ചിറക്കടവ് പഞ്ചായത്തിൽ മന്ത്രി അനുവദിച്ചു. മഴവെള്ള സംഭരണികളുടെ ഔപചാരികമായ ഉദ്ഘാടനം ചിറക്കടവ് പഞ്ചായത്ത് രണ്ടാം വാർഡിൽ വട്ടക്കാവുങ്കൽ തങ്കമ്മ ചന്ദ്രന്റെ പുരയിടത്തിൽ സ്ഥാപിച്ച മഴവെള്ള സംഭരണിയിൽ വെള്ളം എടുത്ത് മന്ത്രി നിർവഹിച്ചു.

ഗവൺമെന്റ് ചീഫ് ഡോ. എൻ . ജയരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ആർ ശ്രീകുമാർ, വൈസ് പ്രസിഡണ്ട് സതീ സുരേന്ദ്രൻ, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ വാർഡ് മെമ്പർ ഐഎസ് രാമചന്ദ്രൻ, ഷാജി പാമ്പൂരി , മിനി സേതുനാഥ്‌ , ഷാജി നല്ലേ പറമ്പിൽ , വീ ഡി റെജികുമാർ , ശിവദാസ്, ഷാക്കി സജീവ്, കെ ജി രാജേഷ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!