പാറത്തോട് പഞ്ചായത്ത് ഗ്രാമസഭായോഗം
പാറത്തോട്: പാറത്തോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമസഭ 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൂരക്കനാട് അംഗൻവാടിയിൽ വെച്ചും, മൂന്നാം വാർഡ് ഗ്രാമസഭ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെളിച്ചിയാനി പാരിഷ് ഹാളിലും,നാലാം വാർഡ് ഗ്രാമസഭ 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാലാമ്പടം എൽപി സ്കൂളിലും, അഞ്ചാം വാർഡ് രാമസഭ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചിറ്റടി പബ്ലിക് ലൈബ്രറിയിലും, ആറാം വാർഡ് ഗ്രാമസഭ 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെളിച്ചിയാനി സെൻറ് ജോസഫ് എൽ. പി സ്കൂളിലും, ഏഴാം വാർഡ് ഗ്രാമസഭ 22ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടക്കുന്നo എൻ.എസ്.എസ് ഓഡിറ്റോറിയത്തിലും നടക്കും. എട്ടാം വാർഡ് ഗ്രാമസഭ 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടക്കുന്നം മദ്രസ ഹാളിലും, ഒമ്പതാം വാർഡ് ഗ്രാമസഭ 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടക്കുന്നം റബ്ബർ ഉത്പാദസംഘത്തിലും,, പത്താം വാർഡ് ഗ്രാമസഭ 21ന് രാവിലെ 11ന് കൂരംതൂക്ക് പൂമറ്റം സെൻ്റ് തോമസ് പള്ളി പാരിഷ് ആളിലും ഗ്രാമ സഭ നടക്കും.പതിനൊന്നാം വാർഡ് ഗ്രാമസഭ ഇന്ന് രാവിലെ 11ന് കൂവപ്പള്ളി സെൻ്റ് ജോസഫ് ചെറിയ പാരീഷ് ഹാളിലും ‘ പന്ത്രണ്ടാം വാർഡ് ഗ്രാമസഭ 20ന് രാവിലെ 11ന് കുളപ്പുറം എസ്,എൻ.ഡി.പി ഹാളിലും, പതിനാലാം വാർഡ് ഗ്രാമസഭ നാളെ ബുധൻ ഉച്ചകഴിഞ്ഞ് രണ്ടിന്മുക്കാലി എസ്.എൻ ഡി .പി ഹാളിലും നടക്കും
