റോഡിൽ ഗർത്തം : പാറത്തോട് – പാലപ്ര പാതയിൽ വാഹനഗതാഗതം പകൽ തടസപ്പെട്ടു ; അറ്റകുറ്റപണികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ഗതാഗതം പുനസ്ഥാപിച്ചു
പാറത്തോട് : പാറത്തോട് – പാലപ റോഡിലെ മലനാടിനു സമീപത്തുള്ള പാലത്തിനു സമീപം വലിയ കുഴികൾ കണ്ടെത്തിയതിനെ തുടർന്ന് ഗതാഗതം താത്കാലികമായി നിർത്തലാക്കി. കാലവർഷം ശക്തി പ്രാപിക്കുന്നതിനിടെ പാലത്തിനരികെ ഗർത്തം രൂപപ്പെട്ടതിനെ തുടർന്നാണ് ഗതാഗതം താൽക്കാലികമായി നിരോധിച്ചത്. നാട്ടുകാർ അധികൃതരെ വിവരമറിയിച്ചതിനേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചാത്ത് അധികൃതരും സ്വലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി ഉടൻ അറ്റകുറ്റപണികൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.
നാലടിയിലേറെ താഴ്ചയുള്ള ഗർത്തമാണ് റോഡിൽ രൂപപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് പാതയിലെ ഗർത്തം നാട്ടുകാർ കണ്ടെത്തിയത്.തുടർന്ന് അറ്റകുറ്റപണികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ഗതാഗതം പുനസ്ഥാപിച്ചു.50 വർഷത്തിലേറെ പഴക്കമുള്ള പാലം പുതുക്കി പണിയണമെന്ന് പാടത്തോട് വികസന സമിതി ആവശ്യപ്പെട്ടു.
