KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരമം – സിസ്റ്റർ ഇന്നസെന്റ് സിഎംസി (സിസിലി – 92)


കാഞ്ഞിരപ്പള്ളി: സിഎംസി അമലാ പ്രോവിൻസിലെ പൊടിമറ്റം ലിറ്റിൽ ഫ്ലവർ മഠാംഗമായ സിസ്റ്റർ ഇന്നസെന്റ് സിഎംസി (92) നിര്യാതയായി. സംസ്‌കാരം ബുധൻ ഉച്ചകഴിഞ്ഞ് രണ്ടിന് പൊടിമറ്റം സിഎംസി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച് വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ രൂപതാധ്യക്ഷൻ മാര്‍ ജോസ് പുളിക്കലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
കാഞ്ഞിരപ്പള്ളി കൊടിമരത്തുംമൂട്ടില്‍ പരേതരായ ജോസഫ് – അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത ഇഞ്ചിയാനി, കൈനകരി, കണ്ണമ്പള്ളി എന്നിവിടങ്ങളില്‍ അധ്യാപികയായും വള്ളക്കടവ്, പീരുമേട്, ചെറുവള്ളിക്കുളം, പൊടിമറ്റം എന്നീ മഠങ്ങളില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: അച്ചാമ്മ തയ്യില്‍ (ചെമ്മലമറ്റം), മറിയാമ്മ ഈറ്റത്തോട്ട് (കപ്പാട്), അപ്പച്ചന്‍ (ഇഞ്ചിയാനി), തെയ്യാമ്മ കണ്ടത്തില്‍ (വേലനിലം), ലീലാമ്മ ഇടത്തിനകത്ത് (ചോറ്റി), ഇത്തമ്മ പടിഞ്ഞാറ്റയില്‍ (പഴയിടം), ഗ്രേസി മാത്തൂച്ചൻ (കാഞ്ഞിരപ്പള്ളി), പരേതരായ സിസ്റ്റർ ജസ്റ്റിന്‍ സിഎംസി (കാഞ്ഞിരപ്പള്ളി), പാപ്പച്ചി (തിരുവനന്തപുരം), മാത്തച്ചൻ (കാഞ്ഞിരപ്പള്ളി).

error: Content is protected !!