KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തുല്യത കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: സംസ്ഥാന സാക്ഷരത മിഷൻ നടത്തിവരുന്ന വിവിധ കോഴ്സ്സുകളിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങി. ‘
എസ് എസ് എൽ സി ക്ക് തുല്യമായ പത്താം തരം ഹയർ സെക്കന്ററിക്ക് തുല്യമായ പ്ലസ് വൺ കൂടാതെ ഏഴാം തരം നാലാം തരം സാക്ഷരത കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന 17 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം.
രണ്ട് പാസ്പോർട് സൈസ് ഫോട്ടോ, ആധാർ കോപ്പി, സ്വയം അറ്റെസ്റ്റ് ചെയ്ത സ്കൂൾ സർട്ടിഫിക്കറ്റ് കോപ്പി എന്നിവയുമായി എത്തണം.
ലഭ്യമായ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളിൽ കേരള സിലബസിൽ തുല്യത നേടാൻ കഴിയാത്തവർക്ക് പച്ച മലയാളം, അച്ചി ഹിന്ദി, ഗുഡ് ഇംഗ്ലീഷ് എന്നീ കോഴ്സ്കളിലും അഡ്മിഷൻ നടന്നു വരുന്നു.

ഫീസ് ഉൾപ്പെടെ മറ്റ് വിശദവിവരങ്ങൾ അറിയാൻ പ്രവർത്തി ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിലോ, ഞായറാഴ്ചകളിൽ സെന്റ്‌ ഡോമിനിക് സ്കൂളിലോ 7736295202 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

error: Content is protected !!