KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പുതിയ പോസ്റ്റുമോർട്ടം – മോർച്ചറി കോംപ്ലക്സിന്റെ ഉദ്ഘാടനവും, ഡയാലിസിസ് സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി വീണ ജോർജ് ജൂലൈ 3ന് നിർവഹിക്കും

കാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രിയിലെ പുതിയ പോസ്റ്റുമോർട്ടം – മോർച്ചറി കോംപ്ലക്സിന്റെ ഉദ്ഘാടനവും, ഡയാലിസിസ് സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനവും ജൂലൈ 3 ന് നടക്കും.

ആതുര ശുശ്രൂഷ സേവന രംഗത്ത് 130 വർഷം പൂർത്തീകരിക്കുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കേരള സർക്കാർ ബഡ്ജറ്റ് വിഹിതമായ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പോസ്റ്റുമോർട്ടം -മോർച്ചറി കോപ്ലക്സിന്റെയും ജില്ലാ -ബ്ലോക്ക് -ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായ ഡയാലിസിസ് സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനവും വ്യാഴം വൈകുന്നേരം അഞ്ച് മണിക്ക് ആരോഗ്യ, വനിത ശിശു വികസന വകുപ്പുമന്ത്രി വീണാ ജോർജ് നിർവ്വഹിക്കും.

പോസ്റ്റുമോർട്ടം – മോർച്ചറി കോംപ്ലക്സിൽ എട്ട് മൃതദേഹങ്ങൾ സൂക്ഷിക്കുവാനുള്ള ശീതീകരണ സംവിധാനവും ആധുനിക പോസ്റ്റുമോർട്ടം ടേബിളും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സജ്ജീകരിച്ചിട്ടുണ്ട്. ഒരു മാനുവൽ ടേബിളും, ഇൻക്വസ്റ്റ് മുറി, സ്റ്റോർ ആമ്പുലൻസ് ഷെഡ്, കാത്തിരുപ്പ് ഏരിയാ സി.സി.ടി വി കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയ സജ്ജീകരിച്ചിട്ടുണ്ട്.

നിർമ്മാണം ആരoഭിക്കുന്ന സയാലിസ് സെൻ്ററിന് ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി ഒരു കോടി രൂപാ വകയിരുത്തിയിട്ടുണ്ട്
15 ബെഡുകളോടു കൂടിയതും ഏഴ് ബെഡ് സ്ത്രീകൾക്കും, ഏഴ് ബെഡ് പുരുഷൻ മാർക്കും , ഒരു ഐസൊലേഷൻ ബെഡും അടങ്ങുന്നതാണ് ഡയാലിസിസ് സെന്റർ .

ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി. ആർ. അനുപമ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ലതാ ഷാജൻ, ഷാജി പാമ്പൂരി ,പി.എം. ജോൺ, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, വാർഡ് മെമ്പർആന്റണി മാർട്ടിൻ ,ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു എന്നിവർ പ്രസംഗിക്കും.

error: Content is protected !!