KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

18 ലിറ്റർ മദ്യവുമായി ഗുഡ്‌സ് ഓട്ടോയിൽ സഞ്ചരിച്ചയാൾ അറസ്റ്റിൽ

പൊൻകുന്നം: വിൽപ്പനയ്ക്കായി മദ്യവുമായി ഓട്ടോറിക്ഷയിൽ ചുറ്റിക്കറങ്ങിയ ഡ്രൈവർ അറസ്റ്റിൽ. 20-ാംമൈൽ കടുക്കാമലഭാഗം പുത്തൻപീടികയിൽ ഷാനു ഷാജി(32) ആണ് എക്‌സൈസിന്റെ പിടിയിലായത്. തന്റെ ഗുഡ്‌സ് ഓട്ടോയിൽ മദ്യവുമായി പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം വെച്ചാണ് പിടിയിലായത്. വിദേശമദ്യ ഔട്ട്‌ലെറ്റുകളിൽ നിന്ന് വാങ്ങി കൊണ്ടുനടന്ന് വിൽപ്പനയായിരുന്നു ഇയാളുടെ രീതി. പ്രതിയെ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ബി.ബിനു, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) വി.ടി.അഭിലാഷ്, റെജികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർ അനുരാജ്, ഡ്രൈവർ കെ.ആർ.മധു എന്നിവർ ചേർന്നാണ് ഷാനു ഷാജിയെ കസ്റ്റഡിയിലെടുത്തത്.  

error: Content is protected !!