“കാരുണ്യസ്പർശം 2025-26” ഉദ്‌ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി വൈസ്മെൻ ക്ലബ് റൂബി ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന “കാരുണ്യസ്പർശം 2025-26” പരിപാടിയുടെ ഉദ്‌ഘാടനകർമം ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് MLA, പൂഞ്ഞാർ MLA അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ ചേർന്ന് പ്രസിഡന്റ് തോമസ് ഐസക്ക് വെട്ടിക്കാട്ടിലിനും, സീനിയർ മെമ്പർ മാത്യു ചാക്കോ വെട്ടിയാങ്കലിനും നൽകികൊണ്ട് നിർവഹിക്കുച്ചു.
റീജിയണൽ ഡയറക്ടർ ഡോക്ടർ രാജേഷ് വി, ഡിസ്ട്രിക്റ്റ് ഗവർണർ ടെഡി ജോസ് മൈക്കിൾ, സെക്രട്ടറി ജോയ് തോമസ് കാരക്കൽ, ട്രഷറർ ടോംസ് ജേക്കബ് പുലിക്കുന്നേൽ, റൂബി ജൂബിലി കമ്മിറ്റി കൺവീനർ ജോജി വാളിപ്ലാക്കൽ, ബിജു ശൗര്യാങ്കുഴി, ജോർജ്കുട്ടി വളയത്തിൽ, തോമസ് മാത്യു പുത്തൻപുരക്കൽ, ഡാനി ജോസ് കുന്നത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
