KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളില്‍ സത്യപ്രതിജ്ഞാ ചടങ്ങും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും

കാഞ്ഞിരപ്പള്ളി: ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിലെ പാര്‍ലമെന്റ്‌ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും അമലഗിരി ബി കെ കോളേജ് അസിസ്റ്റൻറ് പ്രൊഫസറും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ദിയ ഫിലിപ്പ് നിര്‍വ്വഹിച്ചു.

മാനേജർ ഫാ.ജോസഫ് പൊങ്ങന്താനം അധ്യക്ഷ പ്രസംഗം നടത്തി. പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്‌ സത്യപ്രതിജ്ഞാ ചടങ്ങിന്‌ തിരിതെളിച്ചു. സമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥിയും പിന്നണി ഗായികയുമായ അഞ്ജു ജോസഫ്,അധ്യാപിക സുജമോൾ തോമസ്, സ്‌കൂള്‍ ക്യാപ്‌റ്റന്‍ ഫെലിക്സ് ജസ്റ്റിൻ, വൈസ്‌ ക്യാപ്‌റ്റന്‍ ജാനിയ കാതറിൻ ടോം എന്നിവര്‍ പ്രസംഗിച്ചു

error: Content is protected !!