KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബൈപാസ് – അറിയേണ്ടതെല്ലാം

കാഞ്ഞിരപ്പള്ളി ബൈപാസ് നാൾവഴി

. 2004-ലാണ് കാഞ്ഞിരപ്പള്ളി ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വെയ്ക്കുന്നത്.

2006-ൽ മുൻ എം.എൽ.എ. അൽഫോൻസ് കണ്ണന്താനം പദ്ധതിക്കായി ശ്രമങ്ങൾ ആരംഭിച്ചു.

. 2007-ൽ പൊതുമരാമത്ത് വകുപ്പ് 31.45 കോടിയുടെ റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കി.

2010-ൽ ജില്ലാ കളക്ടർ സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണർക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് അപേക്ഷ സമർപ്പിച്ചു.

. 2012-ൽ നടപടിക്രമങ്ങൾ പാലിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി അനുവാദം നൽകി.

കേന്ദ്ര നിയമം 2013-ൽ പ്രാബല്യത്തിൽ വന്നതോടെ ഭൂമി ഏറ്റെടുക്കുന്നത് മൂന്ന് വർഷത്തോളം വൈകി.

. 2016-17 ലെ സംസ്ഥാന സർക്കാർ ഇടക്കാല ബജറ്റിൽ ബൈപ്പാസിന് 20 കോടി രൂപ എം.എൽ.എ .യുടെ അഭ്യർഥനപ്രകാരം അനുവദിച്ചു.

. 2016-17 ലെ റിവൈസ്‌ഡ് ബജറ്റിൽ കിഫ്ബി ധന സഹായത്തോടെ ബൈപ്പാസ് നിർമാണം പൂർത്തിയാക്കാൻ കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനെ ചുമതലപ്പെടുത്തി.

. 2018-ൽ കിഫ്ബിയിൽ നിന്ന് സ്ഥലം ഏറ്റെടുക്കൽ ഉൾപ്പടെ 78.69 കോടി രൂപ അനുവദിച്ചു.

2019-ൽ ബൈപ്പാസിന്റെ ആവശ്യത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അനുമതി ലഭിച്ചു.

. 2022 മേയിൽ ചട്ടപ്രകാര മുള്ള ഇടവേളകളിൽ അറിയിപ്പുകൾ നൽകി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി.

2023 ഡിസംബറിൽ ബൈപ്പാസിന്റെ പ്രാരംഭ നിർമാണ പ്രവർത്തനം ആരം ഭിച്ചു.

. 2024 ഫെബ്രുവരിയിൽ 2025 മാർച്ചിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ബൈപ്പാസിന്റെ നിർമാണം ആരംഭിച്ചു.

. 2025 ജൂണിൽ ബൈപ്പാസിന്റെ നിർമാണം നിലച്ചു.

error: Content is protected !!