പരിമിതമായ സാഹചര്യങ്ങളിൽ, സാധാരണ സർക്കാർ സ്‌കൂളുകളിൽ പഠിച്ച് എങ്ങനെ ഐ.എ.എസ്. നേടാം..ഐ.എ.എസ്. പരീക്ഷയിൽ 54 ആം റാങ്ക് നേടി നാടിന് അഭിമാനമാമായ സോണറ്റ് ജോസ് നടത്തിയ മോട്ടിവേഷണൽ ടോക്ക്.
പരിമിതമായ സാഹചര്യങ്ങളിൽ, സാധാരണ സർക്കാർ സ്‌കൂളുകളിൽ പഠിച്ച് എങ്ങനെ ഐ.എ.എസ്. നേടാം..
ഐ.എ.എസ്. പരീക്ഷയിൽ 54 ആം റാങ്ക് നേടി നാടിന് അഭിമാനമാമായ സോണറ്റ് ജോസ് നടത്തിയ മോട്ടിവേഷണൽ ടോക്ക്.
ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ എംഎൽഎ എക്സലൻസ് അവാർഡ് വിതരണ ചടങ്ങിൽ ഐ എ എസ് പരീക്ഷയിൽ അൻപത്തി നാലാം റാങ്ക് നേടി നാടിന് അഭിമാനമാമായ സോണറ്റ് ജോസ് നടത്തിയ മോട്ടിവേഷണൽ ടോക്കിലൂടെ, തന്റെ വിജയഗാഥ കുട്ടികളുമായി പങ്കുവച്ചു . വീഡിയോ ഇവിടെ കാണുക .
ഫിസിക്‌സിൽ ബിരുദധാരിയായ സോണറ്റിന്റെ രണ്ടാമത്തെ ശ്രമത്തിലാണ് ഈ നേട്ടം കൈവരിച്ചത്. മുണ്ടക്കയം പുലിക്കുന്ന് കരിനിലത്ത് ഈറ്റയ്ക്കകുന്നേൽ വീട്ടിൽ, കൃഷിക്കാരനായ അച്ഛൻ ഇ.ഡി. ജോസിന്റെയും അമ്മ മേരികുട്ടിയുടെയും മകളായി ജനിച്ച സോണറ്റ് ജോസ്, മുണ്ടക്കയം സെന്റ് ആന്റണീസ് സ്കൂളിലും , എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിലുമാണ് സ്‌കൂൾ പഠനം നടത്തിയത്. ചെറിയ ഗ്രാമത്തിൽ ജീവിച്ചു കൊണ്ട് , രാജ്യത്തെ ഉന്നത വിജയം കരസ്ഥമാക്കിയ സോണറ്റ് ജോസ് കാഞ്ഞിരപ്പള്ളി മേഖലയിലെ കുട്ടികൾക് ഏറെ പ്രചോദനമാണ് . താൻ നേടിയതുപോലെയുള്ള മികച്ച വിജയങ്ങൾ എങ്ങനെ കൈവരിക്കുവാൻ സാധിക്കും എന്നതിന്റെ ടിപ്സുകളും കുട്ടികൾക്ക് സോണറ്റ് പകർന്നു നൽകി .
രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിത പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്), ഇന്ത്യന്‍ റവന്യൂ സര്‍വീസ്, ഇന്ത്യന്‍ ട്രേഡ് സര്‍വീസ്, മറ്റ് ഗ്രൂപ്പ് എ, ബി കേന്ദ്ര സര്‍വീസുകള്‍ തുടങ്ങിയ അഭിമാനകരമായ തസ്തികകളിലേക്കുള്ള പ്രവേശന കവാടമാണ് ഈ പരീക്ഷ.
പ്രിലിമിനറി, മെയിന്‍സ്, പേഴ്‌സണാലിറ്റി ടെസ്റ്റ് (ഇന്റര്‍വ്യൂ) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്. മൂന്ന് ഘട്ടങ്ങളിലുമുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. 2024 ലെ റിക്രൂട്ട്മെന്റ് പരീക്ഷയില്‍, അഭിമുഖ റൗണ്ട് ജനുവരി 7 ന് ആരംഭിച്ച് ഏപ്രില്‍ 17 ന് അവസാനിച്ചു.. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) തിരഞ്ഞെടുക്കുവാനാണ് സോണറ്റ് ജോസ് തീരുമാനിച്ചിരിക്കുന്നത് . സോണറ്റ് ജോസ് നടത്തിയ മോട്ടിവേഷണൽ ടോക്കിന്റെ വീഡിയോ ഇവിടെ കാണുക .
