പോലീസ് പെട്രോളിംഗിനിടയിൽ ദേശീയപാതയോരത്ത് അപകടത്തിൽപ്പെട്ട് കിടന്ന യുവാവിനെ കണ്ടെത്തി ; ജീവൻ രക്ഷിക്കുവാനായില്ല ..
മുണ്ടക്കയം : കൊട്ടാരക്കര -ദിണ്ഡുകൽ ദേശീയപാതയിൽ കുട്ടിക്കാനം പുല്ലുപാറക്ക് സമീപം പെരുവന്താനം സ്റ്റേഷനിലെ പോലീസ് സംഘം പെട്രോളിംഗിനിടയിൽ ദേശീയപാതയോരത്ത് അപകടത്തിൽപ്പെട്ട ബൈക്കും യാത്രക്കാരനെയും കണ്ടു. .തുടർന്ന് പോലീസ് സംഘം ഉടൻതന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മറ്റു വാഹനം ഇടിച്ചുണ്ടായ അപകടമാണെന്നാണ് സംശയം. ഇടിച്ച് വീഴ്ത്തിയ വാഹനം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു
മുണ്ടക്കയം വണ്ടൻപതാൽ പെരുമണ്ണാമഠം, ഭാസിയുടെ മകൻ അരുൺ (46) ആണ് ദാരുണമായി മരണപ്പെട്ടത്.
