KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണം

എരുമേലി : കർക്കടക വാവു ദിവസം പിതൃക്കൾക്ക് ബലിതർപ്പണം നടത്തുവാൻ എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ എത്തിയത് ആയിരങ്ങൾ . പുലർച്ചെ നാലരയോടെ ബലി തർപ്പണ ചടങ്ങുകൾ ആരംഭിച്ചു . ബിജു ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

ക്ഷേത്രത്തിനു മുന്നിൽ വലിയതോടിന്റെ പടിക്കെട്ടുകളിലാണു മുൻവർഷങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടത്തിയിരുന്നത്. എന്നാൽ
തലേദിവസത്തെ കനത്ത മഴയെ തുടർന്ന് ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയതോട്ടിൽ ജലനിരപ്പ് ഉയർന്നതിനാൽ ദേവസ്വം ബോർഡ് ബലിതർപ്പണ ചടങ്ങുകൾ ക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലിലേക്കു മാറ്റിയിരുന്നു . ബലിതർപ്പണം നടത്തിയ ശേഷം ഭക്തർക്ക് വലിയ തോട്ടിൽ ഇറങ്ങി മുങ്ങിക്കുളിച്ചു കയറുവാൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. വീഡിയോ കാണുക .

error: Content is protected !!