മഹിളാ സാഹസ് യാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നൽകി
കാഞ്ഞിരപ്പള്ളി: വോട്ടു കൊള്ളയിലൂടെ അധികാരം പിടിച്ച ബിജെപി രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ തെറ്റായ പ്രചാരണം നടത്തി സത്യത്തിൽ നിന്ന് ഓടി ഒളിക്കുകയാണെന്നു മഹിള കോൺഗ്രസ് സംസ്ഥാന പ്രസി ഡന്റ് ജെബി മേത്തർ എംപി ആരോപിച്ചു. മഹിളാ സാഹസ് യാത്രയ്ക്ക് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുയായിരുന്നു അവർ. കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു .
പൂഞ്ഞാർ നിയോജകമണ്ഡല ത്തിലെ പര്യടനത്തിനുശേഷം കാഞ്ഞിരപ്പള്ളിയിൽ എത്തിയ യാത്രയെ സെൻട്രൽ കോ-ഓപ്പ റേറ്റിവ് ബാങ്കിന് മുൻപിൽനിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ പേട്ടക്കവലയിലേക്ക് സ്വീകരിച്ചു.
മഹിളാ കോൺഗ്രസ് കാഞ്ഞി രപ്പള്ളി മണ്ഡലം പ്രസിഡന്റ് ജാൻസി ജോർജിന്റെ അധ്യക്ഷതയി ൽ ചേർന്ന സ്വീകരണയോഗത്തിൽ കോട്ടയം ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തൻ, എൽ. അനിത, ഗീത ശ്രീകുമാർ, മഞ്ജു എം. ചന്ദ്ര ൻ, വിജയമ്മ ബാബു, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി. എ. ഷെമീർ, പ്രഫ. റോണി കെ. ബേബി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലൂസി ജോർജ്, ഭാരവാഹികളായ ഡാനി ജോസ്, നസീമ ഹാരിസ്, റോസമ്മ ആഗസ്തി, മറിയാമ്മ ഡൊമിനിക്ക്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ രാജു തേക്കുംതോട്ടം, നായിഫ് ഫൈസി, കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. ഷിനാസ് എന്നിവർ പ്രസംഗിച്ചു.
