KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നേത്ര പരിശോധന ക്യാമ്പ് നടത്തി

മുണ്ടക്കയം : മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും, മുണ്ടക്കയം ലയൺസ് ക്ലബ്ബിന്റെയും, അമിത ഐ കെയർ ഹോസ്പിറ്റൽ തിരുവല്ലയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് , മുരിക്കുംവയൽ ഗവൺമെന്റ് എൽ . പി സ്കൂളിൽ വച്ച് നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.ടി.സനിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലയൻസ് ക്ലബ് ജില്ലാ കോർഡിനേറ്റർ ഡോക്ടർ എൻ. എസ് ഷാജി ഉദ്ഘാടനം നിർവഹിച്ചു.

മെഡിക്കൽ ടീമിന് ഡോക്ടർ സോഫിയ ക്യാമ്പിന്റെ വിശദീകരണം നൽകി മുണ്ടക്കയം ലയൻസ് ക്ലബ് സെക്രട്ടറി സേതു നടരാജൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി. എസ്, ഹയർസെക്കൻറി പ്രിൻസിപ്പൽ ഇൻ ചാർജ് എം.പി.രാജേഷ് ഹൈസ്കൂൾ എച്ച്. എം എം.വി.ആഷാദേവ് എൽ.പി സ്കൂൾ എച്ച്.എം റ്റി.ആർ രാജമ്മ , എൻ -എസ്.എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!