സ്വാതന്ത്ര്യത്തിന്റെ മൂല്യം സംരക്ഷിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് ഗവ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് .
പൊൻകുന്നം : ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉറപ്പുവരുത്തുവാനും സംരക്ഷിക്കുവാനുമുള്ള ബാധ്യത എല്ലാവർക്കും ഉണ്ടെന്നും കഴിഞ്ഞ കാലഘട്ടങ്ങളിൽ അത് സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്തതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. പൊൻകുന്നത്ത് മിനി സിവിൽ സ്റ്റേഷനിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിനി സിവിൽ സ്റ്റേഷനിൽ നടന്ന രാജ്യത്തിന്റെ എഴുപത്തിയൊമ്പാതാം സ്വാതന്ത്രദിനാഘോഷത്തിൽ ഡോ. എൻ. ജയരാജ് എം.എൽ.എ മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ആർ.ശ്രീകുമാർ, വൈസ് പ്രസിഡണ്ട് സതി സുരേന്ദ്രൻ, സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ അഡ്വ.സുമേഷ് ആൻഡ്രൂസ്, ചിറക്കടവ് വില്ലേജ് ഓഫീസർ പ്രമോദ്,
വിവിധ ഓഫീസ് മേധാവികൾ, എക്സൈസ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ, വില്ലേജിലേയും മറ്റ് ഓഫീസുകളിലേയും ജീവനക്കാർ, ഗവണ്മെന്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്, സ്കൂൾ കുട്ടികൾ, പൊതു ജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ഇതോടുപ്പം മധുര പലഹാര വിതരണവും നടത്തി.
