എരുമേലിയിലെ മികച്ച കർഷകർക്ക് അവാർഡുകൾ നൽകി.
എരുമേലി : ചിങ്ങം ഒന്ന് കർഷക ദിനത്തിൽ എരുമേലി പഞ്ചായത്ത് ഓഫീസിൽ നടന്ന കർഷക ദിനാചരണ പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകർക്ക് പഞ്ചായത്ത് തല അവാർഡുകൾ നൽകി. ഉദ്ഘാടനം നിർവഹിച്ച എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അവാർഡുകൾ വിതരണം ചെയ്തു.
ജൈവ കർഷക വിഭാഗത്തിൽ തോമസ് ജോസഫ്, വനിതാ കർഷക വിഭാഗത്തിൽ ഉമ തങ്കച്ചൻ, വിദ്യാർത്ഥി കർഷക വിഭാഗത്തിൽ അഖില അഞ്ജലി, മുതിർന്ന കർഷകനായി കെ കെ ഭാസ്കരൻ പിള്ള, പട്ടിക ജാതി – പട്ടിക വർഗ വിഭാഗങ്ങളിലെ മികച്ച കർഷകയായി എ വി അനുമോൾ, മികച്ച ക്ഷീര കർഷകനായി കെ എച്ച് ഷാജി, മികച്ച സമ്മിശ്ര കർഷകനായി ദേവസ്യ മാത്യു, മികച്ച യുവ കർഷകനായി അജിത്ത് അശോക്, മികച്ച കർഷക തൊഴിലാളിയായി അനിയൻ കുഞ്ഞ്, മികച്ച കർഷക വിഭാഗത്തിൽ പ്രോത്സാഹന അവാർഡായി ബാബു ഈപ്പൻ മാണി എന്നിവർക്ക് എംഎൽഎ അവാർഡുകൾ നൽകി.
പഞ്ചായത്ത് പ്രസിഡൻ്റ് സുബി സണ്ണി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, അനിശ്രീ സാബു, ഹർഷകുമാർ, ജെസ്ന നജീബ്, സുനിൽ ചെറിയാൻ, അസി. കൃഷി ഓഫീസർ എം ബോബൻ, നിഷ മാമ്മൻ, ടി വി ജോസഫ്, ഭാസ്കരൻ പിള്ള, വി പി വിജയൻ, കെ ജെ എബ്രഹാം ,സി ആർ അനിൽകുമാർ, ദേവസ്യ, ജോഷി ഇടപ്പാടി എന്നിവർ പ്രസംഗിച്ചു.
