KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി സഹൃദയാ വായനശാലയുടെ പുതിയ മന്ദിരം ഉദ്ഘാടനം 21ന്

കാഞ്ഞിരപള്ളി : കാഞ്ഞിരപള്ളി സഹൃദയാ വായനശാലയ്ക്കു വേണ്ടി പഞ്ചായത്ത് പുതുതായി നിർമ്മിച്ച ഇരു നില മന്ദിരം വ്യാഴാഴ്ച (21.08.25 )വൈകുന്നേരം നാലിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടനത്തിന്  മുന്നോടിയായി അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് പേട്ട ഗവ. ഹൈസ്കൂൾ പടിക്കൽ നിന്നും സാംസ്ക്കാരിക ഘോഷയാത്ര ആരംഭിക്കും. കുരിശുക വലയിൽ വൈകുന്നേരം നാലിന് ചേരുന്ന   ഉദ്ഘാടനസമേമളനത്തിൽ ഗവ.ചീഫ് വിപ്പ് ഡോ : എൻ. ജയരാജ് അധ്യക്ഷനാകും. മുൻ നിയമസഭാംഗം കെ ജെ തോമസ് മുഖ്യാതിഥിയായിരിക്കും. ആന്റോ  ആൻറ്റണി എം പി മുഖ്യപ്രഭാഷണം നടത്തും.

ബുധനാഴ്ച പകൽ രണ്ടിന് കാഞ്ഞിരപ്പള്ളി ലൂർദ് പാരീഷ് ഹാളിൽ സാംസ്ക്കാരിക സമ്മേളനം ചേരും. സർവ്വവിജ്ഞാന കോശം ഡയറക്ടർ ഡോ: മ്യൂസ്മേരി ജോർജ് സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം  ചെയ്യും. സഹൃദയ ചരിത്ര അവതരണം വി എൻ രാജേഷ് നടത്തും. സാംസ്ക്കാരിക പ്രതിഭകളെ ഗവ.ചീഫ് വിപ്പ് ഡോ:എൻ. ജയരാജ്, ഷീലാ തോമസ് ഐഎഎസ് എന്നിവർ ആദരിക്കും. ഡി സി രവി ( ഡി സി ബുക്സ്, കോട്ടയം) മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡണ്ട്   കെ ആർ തങ്കപ്പൻ അധ്യക്ഷനാകും.

വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് സുമി ഇസ്മായിൽ,  സംഘാടക സമിതി സെകട്ടറി വി എൻ രാജേഷ്, കൺവീനർ റിജോ വാളാന്തറ, ട്രഷറർ ബി  ആർ  അൻഷാദ്, മഞ്ജു മാത്യു എന്നിവരും പങ്കെടുത്തു.

error: Content is protected !!