കാഞ്ഞിരപ്പള്ളിയുടെ വിളക്കാണ് സഹൃദയ വായനശാല : മന്ത്രി സജി ചെറിയാൻ.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ദേശത്തിന്റെ അറിവിൻ്റെ വിളക്കാണ് സഹൃദയ വായനശാല എന്ന് സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ..
‘കാഞ്ഞിരപള്ളി സഹൃദയാ വായനശാലയ്ക്കു വേണ്ടി പഞ്ചായത്ത് പുതുതായി നിർമ്മിച്ച ഇരു നില മന്ദിരം ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു മന്ത്രി സജി ചെറിയാൻ. പുസ്തകങ്ങളെയും അക്ഷരങ്ങളെയും അറിയുകയും, മനുഷ്യത്വമുള്ള, മാനവികമായി ഒന്നായി കാണുന്ന ഒരു സമൂഹത്തെ പട്ടുത്തുയർത്താൻ വായനശാലകൾക്കാകണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പേട്ട ഗവ. ഹൈസ്കൂൾ പടിക്കൽ നിന്നും സാംസ്ക്കാരിക ഘോഷയാത്ര ആരംഭിച്ചു.. കുരിശു കവലയിൽ വൈകുന്നേരം നാലിന് ചേർന്ന ഉദ്ഘാടന സമേമളനത്തിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ തങ്കപ്പൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ മണ്ണം പ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുമി ഇസ്മായിൽ, ജില്ലാ ആസൂത്രണ സമിതി അംഗം കെ. രാജേഷ്, റിജോ വാളാന്തറ, ബിജു ചക്കാല, മഞ്ജു മാത്യു, സെക്രട്ടറി വി. ആർ നിഷ തുടങ്ങിയവർ പ്രസംഗിച്ചു..
