കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എസ്.എഫ്.ഐ.
കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ എല്ലാ സീറ്റിലും എസ്.എഫ്. ഐ സ്ഥാനാർത്ഥികൾ ജേതാക്കളായി. സബീർ അലി കെ ജെ (ചെയർമാൻ), അഫീഫാ ഇസ്മായിൽ (വൈസ് ചെയർപേഴ്സൺ), ഷിബിൻ സലീം (ജനറൽ സെക്രട്ടറി) , നസിയ പി സുൽത്താന ( മാഗസിൻ എഡിറ്റർ) , അമൃത മനീഷ് (ആർട്സ് ക്ലബ് സെക്രട്ടറി), അഭിത് ഹുസൈൻ- സ്നേഹാ സാജൻ (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലേഴ്സ് ) എന്നിവരെ തിരഞ്ഞെടുത്തു.
