പ്രമുഖ സാമൂഹിക പ്രവർത്തകൻ ജോയി നെല്ലിയാനി കേരളാ കോൺഗ്രസ്സ് (എം) ൽ ചേർന്നു
കാഞ്ഞിരപ്പള്ളി : പ്രമുഖ സാമൂഹിക പ്രവർത്തകനും, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കാപ്പാട് ഒന്നാം വാർഡ് മെമ്പറുമായിരുന്ന ജോയി നെല്ലിയാനി കേരളാ കോൺഗ്രസ് ( എം ) ൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി യിൽ നിന്നും അംഗത്വം സ്വീകരിച്ചു. കേരളാ കോൺഗ്രസ് (എം )നിയോജക മണ്ഡലം നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചെയർമാൻ ജോസ് കെ മാണി എം പി ഷാൾ അണിയിച്ച് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
നിലവിൽ കേരള കോൺഗ്രസ് (ജെ) യുടെ കോട്ടയം ജില്ലാ സെക്രട്ടറിയും , കേരള കോൺഗ്രസ് കർഷക യൂണിയന്റെ സംസ്ഥാന കമ്മറ്റി അംഗവുമാണ് ജോയി നെല്ലിയാനി.
ജാതി മത വർഗ്ഗ ഭേദമന്യേ രോഗികൾക്കും , അശരണർക്കും സഹായം ചയ്യുന്നതിനോടൊപ്പം അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുവാനും അവർക് വേണ്ട സഹായങ്ങളും ചെയ്യുവാൻ എപ്പോളും സന്നദ്ധനായ ഒരു പൊതുപ്രവർത്തകനായ ജോയി നെല്ലിയാനിയുടെ കടന്നു വരവ് മേഖലയിലെ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല. കാഞ്ഞിരപ്പള്ളി താലൂക് വികസന സമതി അംഗം എന്ന നിലയിൽ സർക്കാർ പ്രധിനിധി ആയിട്ടും, കാർഷിക വികസന പ്രധിനിധി മെമ്പർ ആയിട്ടും, പ്രവർത്തിച്ചിരുന്ന ജോയി വർഷങ്ങളായി കാഞ്ഞിരപ്പള്ളി മേഖലയിലെ നിറ സാന്നിധ്യമാണ് .
