കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് മെഗാമെഡിക്കൽ ക്യാമ്പ് നടത്തി
കാഞ്ഞിരപ്പള്ളി: ജീവിതശൈലി രോഗവും, കാലാവസ്ഥ വ്യതിയാനവും, സാംക്രമിക രോഗങ്ങളും മൂലം, ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യസംരക്ഷണത്തിനു കൂടുതൽ ഊന്നൽ കൊടുക്കണമെന്നും, ആരോഗ്യ പരിപാലന രംഗത്ത് കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിനു ഏറെ മാതൃകയാണെന്നും അഡ്വ . സെബാസ്റ്റ്യൻ കുളത്തിങ്കൽ എം. എൽ. എ. അഭിപ്രായപ്പെട്ടു.
കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബിന്റെ റൂബി ജൂബിലിയോടനുബന്ധിച്ചു ചേർപ്പുങ്കൽ മെഡിസിറ്റി സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയുടെയും, പൊടിമറ്റം സെന്റ് മേരീസ് ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെയും അഭിമുഖ്യത്തിൽ , പൊടിമറ്റം സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ മെഗാമെഡിക്കൽ ക്യാമ്പ്, വൈസ്മെൻസ് ക്ലബ് പ്രസിഡന്റ് തോമസ് ഐസക് വെട്ടികാട്ടിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. സെബാസ്റ്റിൻ കുളത്തിങ്കൽ MLA ഉദ്‌ഘാടനം ചെയ്തു.
സമ്മേളനത്തിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് , കെ കെ ശശികുമാർ , പൊടിമറ്റം സെന്റ് മേരീസ് പള്ളി വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം, വൈസ്മെൻ ഡിസ്ട്രിക്റ്റ്-6 ഗവർണർ റ്റെഡി ജോസ് മൈക്കിൾ , റൂബി ജൂബിലി കമ്മിറ്റി ചെയർമാൻ ജോജി വാളിപ്ളാക്കൽ , സീനിയർ കാർഡിയോളജിസ്റ് ഡോക്ടർ രാജു ജോർജ്, വൈസ്മെൻ ക്ലബ് സെക്രട്ടറി ജോയ് കാരക്കൽ , ക്യാമ്പ് കോർഡിനേറ്റർ ജോർജുകുട്ടി വളയത്തിൽ , ടോംസ് പുലിക്കുന്നേൽ , ബിജു ശൗര്യാങ്കുഴി, തോമസ് മാത്യു പുത്തൻപുരക്കൽ , മാത്യു ചാക്കോ വെട്ടിയാങ്കൽ , ജോസഫ് നഗരൂർ, ജേക്കബ് മാത്യു മുണ്ടുവേലി, Adv. ബിജി മാത്യു, റെജി കുളമറ്റം, സോണി പാറപ്പുറം, ജിൻസൺ ജോൺ , ഡാനി ജോസ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ക്യാമ്പിനും ഇതര പരിശോധനകൾക്കും വർഗീസ്കുട്ടി തോമസ്, സെബാസ്റ്റ്യൻ കൊല്ലക്കൊമ്പിൽ, ടിന്റു റോജി കരിപ്പാപ്പറമ്പിൽ, ബിന്ദു മുല്ലൂരാത്, അലോക് വർക്കി ഉറുമ്പേനിരപ്പേൽ, ലിയ വെട്ടിക്കൽ, ജാക്വിലിൻ വളയത്തിൽ, അഞ്ജു ടെഡി, സോണിയ തോമസ്, ആൻസി ബിജി, റോസിലി ജോയി, ഡോണിയ റെജി, എന്നിവർ നേതൃത്വം നൽകി. 200ൽ അധികം ആളുകൾ ക്യാമ്പിലും വൈദ്യപരിശോധനയിലും പങ്കെടുത്തു.
