KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊന്തൻപുഴ പട്ടയ പ്രശ്നം : സർക്കാരിന്റെ നിസംഗത അവസാനിപ്പിക്കണം. മജുഷ് മാത്യുസ്

മണിമല. പൊന്തൻപുഴ വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് സാധാരണക്കാരായ ജനങ്ങളുടെ പട്ടയ പ്രശ്നങ്ങളിൽ സർക്കാർ നിസംഗത തുടരാനാണ് ഭാവമെങ്കിൽ അതിശക്തമായ സമരപരിപാടികൾക്ക് കർഷക കോൺഗ്രസ് നേതൃത്വം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് മജുഷ് മാത്യുസ് പറഞ്ഞു. പ്രദേശത്ത് ഡിജിറ്റൽ സർവേ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി എന്ന് അവകാശപ്പെട്ട് പട്ടയത്തിനുള്ള അപേക്ഷകൾ കർഷകരിൽ നിന്നും വാങ്ങി മാസങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ട് ഇതുവരെ പട്ടയം നൽകാൻ കഴിയുന്നില്ല എന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊന്തൻപുഴ പ്രദേശത്തെ പട്ടയ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണിമല വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മജുഷ് മാത്യുസ്. നിയോജക മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ കങ്ങഴയുടെ അധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ ബേബി വിഷയാവതരണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ജോർജ് കൊട്ടാരം, സന്തോഷ് ചാന്നാനിക്കാട്, റോയി തങ്കച്ചൻ, ജില്ലാ ഭാരവാഹികളായ ഫിലിപ്പ് പള്ളിവാതിൽക്കൽ, ജോഷി മാത്യു, റ്റെഡി മൈക്കിൾ, പൂഞ്ഞാർ മാത്യു, ജോൺസൺ മുണ്ടക്കയം, റെജി കുമാർ അമ്പലത്തിനാംകുന്നേൽ, മണ്ഡലം പ്രസിഡൻ്റ് അബ്ദുൾ മജീദ്, എമേഴ്സൺ ദേവസ്യ, പി ജി പ്രകാശ്, ജമീല പി എസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ സാലു പതാലിൽ, ഷെറിൻ സലിം, സേവ്യർ മൂലകുന്ന്, കോൺഗ്രസ് നേതാക്കളായ രണദേവ് ചാരിവേലി, ജോജൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!