കേരളത്തിൽ ഇത്തവണ പട്ടിണി ഓണം. പിസി തോമസ് എക്സ് എംപി.
പാറത്തോട് : കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവും, നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വില കയറ്റവും, ക്ഷേമ പെൻഷൻ കുടിശ്ശിക, റബറിന്റെ വിലയിടിവ്, ഭൂമി കരം, കെട്ടിട നികുതി, ഭൂമിയുടെ താരിഫ് വിലവർധനവ് എന്നിങ്ങനെ എല്ലാ രംഗത്തും ചിലവ് വരവിനെക്കാൾ വർദ്ധിച്ചിരിക്കുകയാണെന്ന് പിസി തോമസ് എക്സ് എംപി. കേരള കോൺഗ്രസ് പാറത്തോട് മണ്ഡലം നേതൃയോഗം പാറത്തോട് പെൻഷൻ ഭവനിൽ മണ്ഡലം പ്രസിഡന്റ് ബിജു ശൗര്യംകുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുൻകേന്ദ്ര മന്ത്രി പിസി തോമസ്. കാർഷിക മേഖലയുടെ തകർച്ച നേരിടുന്ന ഈ അവസരത്തിൽ കേരളത്തിലെ ഇത്തവണത്തെ ഓണം പട്ടിണി ഓണം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് എബ്രഹാം എക്സ് എം പി സംഘടനാ ചർച്ച ഉദ്ഘാടനവും ആമുഖപ്രസംഗവും നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ജയ്സൺ ഒഴുകയിൽ, നിയോജക മണ്ഡലം പ്രസിഡന്റ് മജു പുളിക്കൽ, ഉന്നത അധികാര സമിതി അംഗങ്ങളായ മറിയാമ്മ ടീച്ചർ, സാബു പ്ലാത്തോട്ടം, ജോസഫ് വാരണം, സംസ്ഥാന സെക്രട്ടറിമാരായ ജോജി വാളിപ്ലാക്കൽ, സോണി തോമസ്, ജില്ലാ സെക്രട്ടറിമാരായ രാജു മായാലിൽ, വർഗീസ് കൊച്ചുകുന്നേൽ, സിബി നമ്പുടാകം, ജോൺസി വാന്തിയിൽ, അലക്സ് പുതിയാപ്പറമ്പിൽ തോമസുകുട്ടി വാരണം എന്നിവർ സംസാരിച്ചു.
വിവിധ രാഷ്ട്രീയ കക്ഷികളിൽ പെട്ട ബാബു കൂരമറ്റം,വിൻസെന്റ് കുളത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം പ്രവർത്തകർ പാർട്ടിയിൽ പുതിയതായി അംഗത്വം സ്വീകരിച്ചു. സംഘടനാ ചർച്ചകൾക്ക് പി എൻ ഷാജഹാൻ, തങ്കച്ചൻ ചെന്നയ്ക്കാട്ട് കുന്നേൽ, ടോമി സഞ്ചായത്തിൽ, ജോയ് മുള്ളു കാലായിൽ, മാമ്മച്ചൻ പുത്തൻപുരക്കൽ, സാബു പ്ലാപ്പള്ളി, നോബിൾ ഒറ്റപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.
