KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരളാ കോൺഗ്രസ് (എം) പാറത്തോട് മണ്ഡലം കൺവെൻഷൻ 2 ന്

പാറത്തോട് : കേരളാ കോൺഗ്രസ് (എം) പാറത്തോട് മണ്ഡലം കൺവെൻഷൻ ഒക്ടോബർ മാസം 2-ാം തീയതി 3.30 ന് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളില്‍ വെച്ച് നടത്തപ്പെടും. കൺവെൻഷനോടനുബന്ധിച്ച് 3 മണിക്ക് പാറത്തോട് ടൗണിൽ നിന്ന് ആരംഭിക്കുന്ന പ്രകടനത്തോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ പാറത്തോട് മണ്ഡലം പ്രസിഡന്റ് കെ.ജെ. തോമസ് കട്ടയ്ക്കൽ അധ്യക്ഷത വഹിക്കുന്നതും കൺവെൻഷൻ പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി. ഉദ്‌ഘാടനം ചെയ്യുന്നതുമാണ്.

യോഗത്തില്‍ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. ആദ്യകാല പാർട്ടി അംഗങ്ങളെയും വിവിധ തലങ്ങളില്‍ മികവ് തെളിയിച്ചവരെയും പാര്‍ട്ടി ചെയർമാൻ ജോസ്. കെ. മാണി എം.പി. ആദരിക്കും. കര്‍ഷകര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നേടുന്നതിനായി സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി, ഭുപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തുവാനും വന്യജീവികളില്‍നിന്നും മനുഷ്യര്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തുവാനും നേതൃത്വം നല്‍കിയ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. യെ പാറത്തോട് മണ്ഡലം കമ്മററി ആദരിക്കും.

പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് ലോപ്പസ് മത്യു, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജുകുട്ടി ആഗസ്തി, പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്ത്, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, നിയോജകമണ്ഡലം സെക്രട്ടറി ഡയസ് കോക്കാട്ട്, മണ്ഡലം സെക്രട്ടറിമാരായ സിബി ശൗര്യാംകുഴി, അരുണ്‍ ജോസഫ്, മാത്യൂസ് കൊച്ചുപുരയ്ക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സോഫി ജോസഫ്, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്‍റ് സിജോ മോളോപ്പറമ്പില്‍, കര്‍ഷകയൂണിയന്‍ മണ്ഡലം പ്രസിഡന്‍റ് പ്രിന്‍സ് വെട്ടത്ത്, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം സെക്രട്ടറി തോമസ് ചെമ്മരപ്പള്ളില്‍, കെ.റ്റി.യു.സി. മണ്ഡലം പ്രസിഡന്‍റ് വിജയന്‍, വനിതാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജിജിമോള്‍ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗം കെ.പി. സുജീലന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കുന്നതുമാണ്.

കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍  മണ്ഡലം പ്രസിഡന്‍റ് കെ.ജെ. തോമസ് കട്ടയ്ക്കല്‍, പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്ത്, നിയോജകമണ്ഡലം മണ്ഡലം സെക്രട്ടറിമാരായ ഡയസ് കോക്കാട്ട്, കെ.പി. സുജീലന്‍, യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം സെക്രട്ടറി തോമസ് ചെമ്മരപ്പള്ളില്‍ എന്നിവര്‍ പങ്കെടുത്തു.
error: Content is protected !!