എ.കെ.ജെ.എം എൻ.എസ്.എസ് യൂണിറ്റും എൻ.എസ്.എസ് പങ്കാളിത്ത ഗ്രാമവും ഒത്തു ചേർന്ന് ‘സുകൃതം 2025’ വയോജനസംഗമം നടത്തി.
കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം എൻ.എസ്.എസ് പങ്കാളിത്ത ഗ്രാമമായ ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡിലെ വയോജനങ്ങൾ, സ്കൂളിന്റെ സമീപ പ്രദേശത്തെ വയോജനങ്ങൾ, എൻ.എസ്.എസ് വാളൻറിയേഴ്സിന്റെ ഗ്രാന്റ് പേരന്റ്സ് എന്നിവരെ ആദരിക്കുകയും വിദ്യാർത്ഥികളും അധ്യാപകരുമായി സ്നേഹസംവാദം നടത്തുകയും ചെയ്തു .
ഈ സംഗമത്തിൽ കാഞ്ഞിരപ്പള്ളി എംഎൽഎയും ഗവൺമെൻറ് ചീഫ് വിപ്പുമായ ഡോ. എൻ . ജയരാജ് സന്നിഹിതനായിരുന്നു. കൂടാതെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ തങ്കപ്പൻ മുഖ്യ സന്ദേശം നൽകി. ഇതുപോലുള്ള സ്നേഹസംഗമങ്ങൾ സമൂഹത്തിന് നൽകുന്ന സ്നേഹവും , ആദരവും എൻ.എസ്.എസ് റീജണൽ കൺവീനറും, ജില്ല കോഡിനേറ്ററുമായ രാഹുൽ ആർ ഓർമ്മപ്പെടുത്തി. എൻ.എസ്.എസ് പങ്കാളിത്ത ഗ്രാമമായ ഏഴാം വാർഡ് മെമ്പർ ആൻറണി മാർട്ടിൻ എൻ.എസ് .എസ്സി ന്റെ വിവിധ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരണം നൽകി. കൂടാതെ എൻ.എസ്.എസ്സ് ക്ലസ്റ്റർ കൺവീനർ ബിനോ കെ തോമസ്,പ്രോഗ്രാം ഓഫീസർ അനീറ്റ മാത്യു ,അഡ്വക്കേറ്റ് ജ്യോതിസ്, ഡോ. കെ.എസ് കുര്യൻ എന്നിവർ ആശംസകൾ നേർന്നു .
എൻ.എസ്.എസ് വാളണ്ടിയേഴ്സ് തയ്യാറാക്കിയ സ്നേഹവിരുന്ന് ഈ സംഗമത്തിന് മികവേകി. വയോജനങ്ങളുടെ വിലപ്പെട്ട ജീവിത അനുഭവങ്ങളും, കലാപരിപാടികളും എൻ എസ് എസ് വാളന്റിയേഴ്സ് അവതരിപ്പിച്ച കലാപരിപാടികളും എല്ലാവർക്കും പുതിയൊരു അനുഭവമായി .സ്കൂൾ പ്രിൻസിപ്പൽ ഫാദർ അഗസ്റ്റിൻ പീടികമല എസ്.ജെ എല്ലാവർക്കും നന്ദി അർപ്പിച്ചു
