മദ്യപിച്ച് പൂസായ അന്യസംസ്ഥാന യാചക സ്ത്രീ ബസ്സിനുള്ളിൽ നിലത്തു കിടപ്പായി ; ബസ്സിന്റെ ട്രിപ്പ് മുടങ്ങി ; പോലീസ് സുല്ലിട്ടപ്പോൾ നാട്ടുകാർ കൈകാര്യം ചെയ്തു .. ബസ്റ്റാന്റ് നടുവിൽ മൂത്ര വിസർജനം നടത്തി പ്രതികാരം തീർത്തു..
കാഞ്ഞിരപ്പള്ളി : അന്യസംസ്ഥാന യാചക സംഘം നാടിന് ഭീഷണിയാകുന്നു .. യാചക നിരോധന മേഖലയായ കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മദ്യപിച്ച് പൂസായി ലക്ക് കെട്ട യാചക സ്ത്രീ ബസ്സിൽ കയറി കിടന്ന് ട്രിപ്പ് മുടക്കി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആണ് സംഭവം. അന്യസംസ്ഥാനക്കാരിയായ യാചക സ്ത്രീ മദ്യപിച്ച് ലക്കു കെട്ട് ഈരാറ്റുപേട്ടയ്ക്കുള്ള വെൽക്കം ബസ്സിനുള്ളിൽ കയറി നിലത്തു കിടപ്പായി. ബസ്സിൽ കിടന്ന് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസിൽ വിവരമറിയിച്ചെങ്കിലും വനിതാ പോലീസ് ഇല്ലാത്തതിനാൽ ഇവരെ നീക്കം ചെയ്യാൻ പൊലീസിന് സാധിച്ചില്ല . തുടർന്ന് ഒരു മണിക്കൂറോളം ബഹളം ഉണ്ടാക്കിയതിനുശേഷം നാട്ടുകാർ ചേർന്ന് ബസ്സിൽ നിന്നും സ്ത്രീയെ പുറത്താക്കി. ഇതിനെ തുടർന്ന് ബസ്റ്റാൻഡിന് മധ്യത്തിൽ നിന്നു കൊണ്ട് തുണി പൊക്കി കാണിച്ച് മൂത്ര വിസർജനം നടത്തി. ബെസ്റ്റ് ജീവനക്കാരുടെയും യാത്രക്കാരുടെയും മേൽ അസഭ്യ വർഷവും ചൊരിഞ്ഞു.
ഇവരുടെ കൂട്ടാളികളായ അന്യസംസ്ഥാന യാചകർ ബസ്റ്റാൻഡിന് മുകളിലേക്ക് കയറുന്ന നടയിൽ മദ്യപിച്ച് ലക്കു കെട്ട് തമ്പടിച്ചിരുന്നു. യാചകർ സ്ഥിരമായി ബസ് സ്റ്റാൻഡിൽ പോക്കറ്റ് അടിയും , പിടിച്ചുപറിയും അസഭ്യവർഷവും എല്ലാം ഉണ്ടെങ്കിലും അധികാരികൾ ഇവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
