എരുമേലിയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും നടത്തി.
എരുമേലി : മഹല്ലാ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ റാലിയും ഫ്ലാഷ് മാർച്ചും പൊതുസമ്മേളനവും നടത്തി. ഹൈക്കോടതി സീനിയർ അഭിഭാഷകൻ മുഹമ്മദ് ഷാ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.
പുത്തൻവീട് സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച മാർച്ച് പ്രൈവറ്റ് ബസ്റ്റാൻഡ് കെഎസ്ആർടിസി ജംഗ്ഷൻ വഴി പേട്ടക്കവലയിൽ സമാപിച്ചു. പൊതുസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മിഥുലാജ് പുത്തൻവീട്, ഇമാം റിയാസ് അഹമ്മദ് മിസ്ബാഹി, ഹാജി മുഹമ്മദ് ഇസ്മായിൽ മൗലവി, ഹബീബ് മുഹമ്മദ് മൗലവി, വൈസ് പ്രസിഡണ്ട് സലീം കണ്ണങ്കര, ജോ. സെക്രട്ടറി നിഷാദ് താന്നിമൂട്ടിൽ, ട്രഷറർ നൗഷാദ് കുറുങ്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
റാലിയ്ക്ക് നൈസാം പി അഷ്റഫ്, ഹക്കീം മാടത്താനി, അനസ് മുഹമ്മദ്, സലിം പറമ്പിൽ, അബ്ദുൽ നാസർ, ഷിഫാസ് എം ഇസ്മയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
