KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് പഞ്ചായത്ത് ഓഫിസിൽ പാർക്കിംഗ് സൗകര്യം ഒരുക്കുന്നു.

പൊൻകുന്നം : ചിറക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫിസിൽ പാർക്കിംഗ് ഗ്രൗണ്ട് ഒരുങ്ങുന്നു. ഗ്രാമ പഞ്ചായത്ത് ഓഫിസിൽ നിലവിൽ പാർക്കിംഗ് സൗകര്യത്തിന് അഭാവം പരിഗണിച്ച് പുതിയ പാർക്കിംഗ് ഗ്രൗണ്ട് സജീകരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഓഫിസിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമില്ല. ശബരിമല സീസണിൽ ഈ പ്രദേശത്ത് പാർക്കിംഗ് ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ അസൗകര്യം മൂലമാണ് പുതിയ പാർക്കിംഗ് സൗകര്യം ഒരുക്കുന്നത്. 10 ലക്ഷം രൂപ മുതൽമുടക്കിയാണ് പുതിയ പാർക്കിംഗ് സൗകര്യം സജ്ജമാക്കുന്നത്

error: Content is protected !!