സുനിൽ തേനമ്മാക്കലിന് INTUC ആദരവ് നൽകി
കാഞ്ഞിരപ്പള്ളി :കൈകോർക്കാം വീടൊരുങ്ങാം എന്ന പദ്ധതിയിൽ ഇന്ന് വീടുകളുടെ താക്കോൽ കൈമാറ്റം നടക്കുന്ന വട്ടകപാറ 10-ആം വാർഡ് മെമ്പർ അഡ്വ :സുനിൽ തേനമ്മാക്കലിന് INTUC മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് റസിലി തേനമാക്കൽ പൊന്നാട അണിയിച്ച് ആദരവ് നൽകി.
2021 ലെ പ്രളയത്തിൽ തകർന്നു പോയ വട്ടകപ്പാറ മലയുടെ താഴ്‌വാരത്തു താമസിച്ചിരുന്ന കുടുംബങ്ങൾക്ക് വീടൊരുക്കാൻ കൂടെ നിന്ന് വാർഡ് മെമ്പറിനും സുമനസ്സുകളായ തദ്ദേശ വാസികൾക്കും അനുമോദനങ്ങൾ അറിയിക്കുന്നതിനായി ചേർന്ന യോഗത്തിൽ ജന : സെക്രട്ടറി സുനിൽ മാന്തറ, അൻവർ ഷാ കോനാട്ടു പറമ്പിൽ. റസിലി ആനിതോട്ടം, സിബി കാരിപ്പള്ളി, സിറാജ് റാസ, റോബിൻ ആക്കാട്ട്, റെജി മേലേറ്റു തകിടി, നൗഷാദ് തെക്കേടത്ത്, സോബിൻ അഞ്ചലിപ്പ, നജീബ് കാഞ്ഞിരപ്പള്ളി, റഷീദ് തേനമ്മാക്കൽ, രാജു പൂവത്തും പറമ്പിൽ, എന്നിവർ യോഗത്തിൽ നേതൃത്വം നൽകി.
