കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്‌ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ പണി പൂർണമായും പൂർത്തീകരിച്ചു കഴിയുമ്പോൾ , അത് കാഞ്ഞിരപ്പള്ളിയുടെ ഐക്കൺ ആയിരിക്കുമെന്ന് കാഞ്ഞിരപ്പള്ളി എം.എൽ.എ. ഡോ. എൻ ജയരാജ് പറഞ്ഞു. അതിന്റെ പ്രൗഢിയെ വെല്ലുന്ന മറ്റൊരു കെട്ടിടം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ ഉണ്ടാവില്ല . എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നര കോടി രൂപ ചെലവിൽ മൂന്നുനിലകളിലായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിന്റെ പൂർത്തീകരിച്ച ഒന്നാം നിലയുടെ ഉദ്‌ഘാടനം ഡോ. എൻ ജയരാജ് നിർവഹിച്ചു . ഡിസംബർ മാസത്തോടെ പണികൾ പൂർണമായും പൂർത്തീകരിച്ചു ഓഫിസ് പ്രവർത്തനം ആരംഭിക്കും .
ചടങ്ങിൽ പഞ്ചായത്തു പ്രസിഡണ്ട് കെ ആർ തങ്കപ്പൻ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് സുമി ഇസ്മായിൽ, ജില്ലാപഞ്ചായത്ത് അംഗം ജസി സാജൻ, റിജോ വാളാന്തറ, ബിജു ചക്കാല,മജ്ഞു മാത്യു, ഷക്കീലാനസീർ, വി പി ഇസ്മായിൽ, അഡ്വ.എം എ ഷാജി, ഷാജൻ മണ്ണംപ്ലാക്കൽ, സി ബി സതീഷ്, നാസർ കോട്ട വാതുക്കൽ, പി എ താ ഹാ,ഷമീർ ഷാ അഞ്ചിലിപ്പ, ജോസ് മടുക്കക്കുഴി, കെ എച്ച് റസാഖ്, പഞ്ചായത്ത് സെക്രട്ടറി വി ആർ നിഷാ, സജിൻ വി വട്ടപ്പള്ളി, ദീപ്തി ഷാജി എന്നിവർ സംസാരിച്ചു.പഞ്ചായത്തിൻ്റെ വികസന രേഖ ഗ വ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് സജിൻ വി വട്ടപ്പള്ളിക്ക് കൈമാറി പ്രകാശനം ചെയ്തു.
